Alert | ഹാസൻ മേഖലയിൽ മണ്ണിടിച്ചിൽ: നിരവധി ട്രെയിനുകൾ റദ്ദാക്കി റെയിൽവേ; ദീർഘദൂര സർവീസുകളെ ബാധിക്കും; അറിയാം കൂടുതൽ  

​​​​​​​

 
Alert

Representational Image Generated by Meta AI

ADVERTISEMENT

 ജൂലൈ 29 മുതൽ ഓഗസ്റ്റ് മൂന്ന് വരെ 16511 നമ്പർ ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് പൂർണമായും റദ്ദാക്കി. ഇതേ ദിവസങ്ങളിൽ തന്നെ കണ്ണൂർ-ബംഗളൂരു എക്സ്പ്രസും (16512 നമ്പർ) റദ്ദാക്കി.

പാലക്കാട്: (KVARTHA) കര്‍ണാടക ഹാസനിലെ സകലേഷ് പുര മേഖലയിൽ യദകുമേരി - കടഗരവള്ളി സ്റ്റേഷനുകൾക്ക് ഇടയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ പാലക്കാട് ഡിവിഷൻ അധികൃതർ അറിയിച്ചു. ജൂലൈ 29 മുതൽ ഓഗസ്റ്റ് മൂന്ന് വരെ 16511 നമ്പർ ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് പൂർണമായും റദ്ദാക്കി. ഇതേ ദിവസങ്ങളിൽ തന്നെ കണ്ണൂർ-ബംഗളൂരു എക്സ്പ്രസും (16512 നമ്പർ) റദ്ദാക്കി.

Aster_MIMS

ജൂലൈ 30 മുതൽ ആഗസ്റ്റ് നാല് വരെ മംഗ്ളൂറു സെൻട്രൽ-വിജയപുര സ്പെഷൽ എക്സ്പ്രസ് (07378), വിജയപുര-മംഗ്ളൂറു സെൻട്രൽ എക്സ്പ്രസ് (07377) എന്നിവയും റദ്ദാക്കി.  ബംഗളൂരു-മുരുഡേശ്വർ എക്സ്പ്രസ് (16585), മുരുഡേശ്വർ-ബംഗളൂരു എക്സ്പ്രസ് (16586), ബംഗളൂരു-കാർവാര്‍ സ്പെഷൽ എക്സ്പ്രസ് (16595), കാർവാര്‍-ബംഗളൂരു എക്സ്പ്രസ് (16596) എന്നീ ട്രെയിനുകളും ജൂലൈ 29 മുതൽ ഓഗസ്റ്റ് നാല് വരെ റദ്ദാക്കിയിരിക്കുകയാണ്.

മംഗ്ളൂറു ജംഗ്ഷൻ-യശ്വന്ത്പുര ജംഗ്ഷൻ എക്സ്പ്രസ് (16576) ജൂലൈ 30, 31 തീയതികളിലും, യശ്വന്ത്പുര  ജംഗ്ഷൻ-മംഗ്ളൂറു ജംഗ്ഷൻ എക്സ്പ്രസ് (16575) ജൂലൈ 31, ഓഗസ്റ്റ് ഒന്ന് തീയതികളിലും റദ്ദാക്കി. ഓഗസ്റ്റ് മൂന്നിനുള്ള 16539 നമ്പർ യശ്വന്ത്പുര -മംഗ്ളൂറു എക്സ്പ്രസും, ഓഗസ്റ്റ് നാലിനുള്ള 16540 നമ്പർ മംഗ്ളൂറു - യശ്വന്ത്പുര എക്സ്പ്രസും റദ്ദാക്കി.

യശ്വന്ത്പുര -കാർവാര്‍ എക്സ്പ്രസ് (16515) ജൂലൈ 29, 31, ഓഗസ്റ്റ് രണ്ട് തീയതികളിലും, കാർവാര്‍-യശ്വന്ത്പുര എക്സ്പ്രസ് (16516) ജൂലൈ 30, ആഗസ്റ്റ് ഒന്ന്, മൂന്ന് തീയതികളിലും റദ്ദാക്കിയിട്ടുണ്ട്. റെയിൽവേ അധികൃതർ മണ്ണിടിച്ചിൽ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ യാത്രക്കാർ റെയിൽവേ അധികൃതരുടെ നിർദേശങ്ങൾ പാലിക്കുകയും മുൻകൂർ ബുക്കിംഗ് പരിശോധിക്കാനും ശ്രദ്ധിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia