Rohini Acharya | ലാലു പ്രസാദ് യാദവിന് വൃക്ക നല്‍കിയ മകള്‍ രോഹിണി ആചാര്യ ലോക്‌സഭാ സ്ഥാനാര്‍ഥിയാകുമെന്ന് സൂചന
Dec 14, 2023, 20:17 IST
പട്‌ന: (KVARTHA) ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനു വൃക്ക നല്‍കിയ മകള്‍ രോഹിണി ആചാര്യ ലോക്‌സഭാ സ്ഥാനാര്‍ഥിയാകുമെന്ന് സൂചന. ഭര്‍ത്താവ് സമരേഷ് സിങിനൊപ്പം സിങ്കപ്പൂരില്‍ സ്ഥിരതാമസമാക്കിയ രോഹിണി പട്‌നയില്‍ മാതാപിതാക്കളെ സന്ദര്‍ശിക്കാനെത്തിയതോടെയാണ് ഇത്തരത്തിലൊരു പ്രചാരണം ശക്തമായത്.
രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് രോഹിണിയുടെ സന്ദര്‍ശനമെന്നാണ് പ്രധാനമായും ഉയരുന്നത്. സിങ്കപ്പൂരില്‍ ബാങ്ക് ഉദ്യോഗസ്ഥനാണ് സമരേഷ് സിങ്. സിങ്കപ്പൂരില്‍ 2022 ഡിസംബര്‍ അഞ്ചിനാണ് ലാലുവിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. രോഹിണിയാണ് വൃക്ക നല്‍കിയത്.
സമൂഹ മാധ്യമങ്ങളില്‍ സജീവമായ രോഹിണിയുടെ ട്വീറ്റുകള്‍ ബിഹാര്‍ രാഷ്ട്രീയത്തില്‍ പലപ്പോഴും വിവാദമാകാറുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി സുശീല്‍ മോദി വരെ രോഹിണിയുടെ പരിഹാസ ട്വീറ്റുകള്‍ക്ക് ഇരയാകും. സുശീല്‍ മോദി പലപ്പോഴും ട്വിറ്ററില്‍ പ്രതികരിക്കാറുമുണ്ട്. രോഹിണിയുടെ ട്വീറ്റുകള്‍ വിഷയമാക്കി ആര്‍ജെഡി ബിജെപി സൈബര്‍ അണികളുടെ പോരും പതിവാണ്.
ബിഹാറിലെ കാരാകാട്ട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുമാകാം രോഹിണി ആചാര്യ മത്സരിക്കുന്നതെന്ന അഭ്യൂഹങ്ങളാണ് ഉയരുന്നത്. രോഹിണിയുടെ ഭര്‍ത്താവ് സമരേഷ് സിങിന്റെ കുടുംബവീട് കാരാകാട്ട് മണ്ഡലത്തിലെ ദാവൂദ് നഗറിലാണ്. ഭര്‍തൃകുടുംബത്തിലെ ചില ചടങ്ങുകള്‍ക്കായി രോഹിണി ദാവൂദ് നഗര്‍ സന്ദര്‍ശിച്ചതോടെയാണ് സ്ഥാനാര്‍ഥിത്വ അഭ്യൂഹങ്ങള്‍ ശക്തമായത്.
ബിഹാറിലെ കാരാകാട്ട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുമാകാം രോഹിണി ആചാര്യ മത്സരിക്കുന്നതെന്ന അഭ്യൂഹങ്ങളാണ് ഉയരുന്നത്. രോഹിണിയുടെ ഭര്‍ത്താവ് സമരേഷ് സിങിന്റെ കുടുംബവീട് കാരാകാട്ട് മണ്ഡലത്തിലെ ദാവൂദ് നഗറിലാണ്. ഭര്‍തൃകുടുംബത്തിലെ ചില ചടങ്ങുകള്‍ക്കായി രോഹിണി ദാവൂദ് നഗര്‍ സന്ദര്‍ശിച്ചതോടെയാണ് സ്ഥാനാര്‍ഥിത്വ അഭ്യൂഹങ്ങള്‍ ശക്തമായത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലാലുവിന്റെ മകള്‍ മിസ ഭാരതി പാടലിപുത്ര മണ്ഡലത്തില്‍ മത്സരിച്ചു പരാജയപ്പെട്ടിരുന്നു. രാജ്യസഭാംഗമായ മിസ ഇക്കുറി ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ സാധ്യതയില്ല. ലാലു യാദവിന്റെ സ്ഥിരം മണ്ഡലമായിരുന്ന സാരനില്‍ മത്സരിക്കാന്‍ മൂത്ത മകന്‍ തേജ് പ്രതാപ് യാദവും ഇളയമകന്‍ തേജസ്വി യാദവിന്റെ ഭാര്യ രാജശ്രീയും രംഗത്തുണ്ട്.
സാരനില്‍ രാജശ്രീ മത്സരിക്കുമെന്ന സൂചന ലഭിച്ചതോടെയാണ് ബിഹാറിലെ മന്ത്രിയായ തേജ് പ്രതാപ് സാരനില്‍ സ്ഥാനാര്‍ഥിയാകാനുള്ള താല്‍പര്യം പരസ്യമാക്കിയത്. എന്നാല്‍ കുടുംബത്തില്‍ നിന്ന് ആരെ ലോക്‌സഭാ സ്ഥാനാര്‍ഥിയാക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ലാലു യാദവിന്റേതാകും.
Keywords: Lalu Prasad's daughter Rohini may contest in Lok Sabha, Bihar, News, Rohini Acharya, Lok Sabha Candidate, Lalu Prasad Yadav, RJD, Politics, Rajya Sabha, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.