ആം ആദ്മി പാര്‍ട്ടി കുമിളകളാണെന്ന് ലാലുപ്രസാദ്

 

റാഞ്ചി: മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായിരുന്ന ലാലുപ്രസാദ് യാദവ് ആം ആദ്മി പാര്‍ട്ടി കുമിളകളെന്ന് പരിഹസിച്ചു. പെട്ടെന്ന്  പൊട്ടി പോകുന്ന ഒരു കുമിളയാണ് ആം ആദ്മി പാര്‍ട്ടി. റാഞ്ചിയിലെ സംസ്ഥാന ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുന്ന അവസരത്തിലാണ് ലാലുവിന്റെ പ്രതികരണം. കാലിത്തീറ്റ കുംഭകോണ കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന ലാലുപ്രസാദ് കഴിഞ്ഞ ദിവസമാണ് ജാമ്യം കിട്ടി പുറത്തിറങ്ങിയത്.

തൊപ്പി വെച്ച് നടക്കുന്ന കുറച്ച് കുട്ടികളുടെ പാര്‍ട്ടിയാണ് ആം ആദ്മി എന്നും ലാലു കൂട്ടിച്ചേര്‍ത്തു. അതേസമയം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ പരിഗണിച്ചതിനെ അദ്ദേഹം സ്വാഗതം ചെയ്തു.

രാഹുല്‍ എന്തുകൊണ്ടും പ്രധാനമന്ത്രി സ്ഥാനം വഹിക്കാന്‍ യോഗ്യനാണെന്നാണ് ലാലു പറഞ്ഞത്.  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഘടകക്ഷിയായി ആര്‍ജെഡി നിലകൊള്ളുമെന്നും, സര്‍ക്കാര്‍ കൊണ്ടു വന്നിരിക്കുന്ന ലോക്പാല്‍ ബില്ലിനെ ആര്‍ജെഡി പിന്തുണയ്ക്കുന്നുവെന്നും ലാലു പ്രസാദ് വ്യക്തമാക്കി.

ആം ആദ്മി പാര്‍ട്ടി  കുമിളകളാണെന്ന് ലാലുപ്രസാദ്കേസിലകപ്പെട്ട് ജയിലില്‍ കഴിഞ്ഞതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍
ആവാത്ത സ്ഥിതിക്ക് തനിക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നാണ് വര്‍ഗീയ കക്ഷികള്‍ കരുതുന്നത്. എന്നാല്‍  എല്ലാ ഗ്രാമങ്ങളും തനിക്ക് പാര്‍ലമെന്റാണെന്നാണ് അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞത്. ലാലുപ്രസാദിന്റെ കടന്നുവരവോടെ ആര്‍ജെഡി കൂടുതല്‍ ശക്തിപ്രാപിക്കുമെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
യു­വ­തിക­ളെ സയ­നേ­ഡ് നല്‍­കി കൊല്ലു­ന്ന പ­രമ്പ­ര­കൊ­ല­യാളി മോ­ഹന്‍ ഒ­രു കേ­സില്‍ കു­റ്റ­ക്കാരന്‍

Keywords:  Lalu Prasad calls Aam Aadmi Party a bubble, says Rahul Gandhi fit to be PM,Rahul Gandhi, Bihar, Congress, Prime Minister, Jail, Press meet, Lokpal, Parliament, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia