ക്യാപ്റ്റന്‍ ലക്ഷ്­മി ഹൃദയാഘാതത്തെതുടര്‍ന്ന്­ ഗുരുതരാവസ്ഥയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ക്യാപ്റ്റന്‍ ലക്ഷ്­മി ഹൃദയാഘാതത്തെതുടര്‍ന്ന്­ ഗുരുതരാവസ്ഥയില്‍
കാണ്‍പൂര്‍: സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ കേണലായിരുന്ന ഡോ. ക്യാപ്റ്റന്‍ ലക്ഷ്­മിയെ ഹൃദയാഘാതത്തെതുടര്‍ന്ന്­ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ അവശയായ ക്യാ­പ്­റ്റന്‍ ല­ക്ഷ്­മിക്ക് വ്യാഴാഴ്ചയാണ്­ ഹൃദയാഘാതമുണ്ടായ­ത്.

ലക്ഷ്മിക്ക് മസ്തിഷ്­കാഘാതം ഉണ്ടായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഐഎന്‍.എയു­ടെ ഝാന്‍സി റാണി എന്ന പേരിലാണ്­ ക്യാപ്റ്റന്‍ ലക്ഷ്മി അറിയപ്പെട്ടിരുന്നത്. ഡോക്ടറായ ലക്ഷ്മി 1941ലാണ്­ ഐ.എന്‍.എയില്‍ ചേര്‍ന്നത്. സിപിഎം അനുഭാവിയായ ക്യാപ്റ്റന്‍ ലക്ഷ്മി മുന്‍­പ് രാ­ഷ്ട്രപതി സ്ഥാനത്തേയ്ക്ക് മല്‍സരിച്ചിട്ടുണ്ട്. 1998ല്‍ പത്മവിഭൂഷണ്‍ നല്‍കി രാജ്യം ഇവരെ ആദരി­ച്ചു.

മ­ല­യാ­ളിയാ­യ ക്യാ­പ്­റ്റന്‍ ല­ക്ഷ്­മി പാ­ല­ക്കാ­ട് പ­ട്ടാ­മ്പി­ക്ക് സ­മീ­പം പ്ര­ശ­സ്­തമാ­യ ആന­ക്ക­ര ത­റ­വാ­ട്ട് അം­ഗ­മാ­ണ്. ഇ­വ­രു­ടെ മ­കള്‍ സു­ഭാ­ഷി­ണി അ­ലി പ്ര­ശസ്­ത സി­നി­മാ സം­വി­ധാ­യ­കന്‍ മു­സാ­ഫിര്‍ അ­ലി­യ­ു­ടെ ഭാ­ര്യ­യാ­യി­രുന്നു. അനാ­രോ­ഗ്യം ക­ല­ശ­ലാ­യി അ­ല­ട്ടു­ന്ന­തുവ­രെ ക്യാ­പ്­റ്റന്‍ ല­ക്ഷ്­മി കാന്‍­പൂര്‍ ന­ഗ­ര­ത്തി­ലെ ത­ന്റെ ക്ലി­നി­ക്കില്‍ ചി­കി­ത്സ­തേ­ടി­യെ­ത്തുന്ന രോ­ഗി­ക­ളു­ടെ ആ­ശ്ര­യ കേ­ന്ദ്ര­മാ­യി­രുന്നു.

Keywords: Kanpur, UP, Hospital, Malayalees, National, Lakshmi Sehgal 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia