SWISS-TOWER 24/07/2023

സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ യൂണിയന്‍ ബാങ്ക് അധികൃതര്‍ നിയമിച്ചത് ലക്ഷ്മി എന്ന ഈ സുന്ദരിയെ

 


ADVERTISEMENT

ചെന്നൈ: (www.kvartha.com 12.11.2016) കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് 500,1000 നോട്ടുകള്‍ കേന്ദ്രസര്‍ക്കാന്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ക്ക് നൂറുനൂറു സംശയങ്ങളാണ്. എന്നാല്‍ ഈ സംശയങ്ങള്‍ക്കെല്ലാം മറുപടി നല്‍കാന്‍ യൂണിയന്‍ ബാങ്ക് രംഗത്തിറക്കിയിരിക്കുന്നത് ഒരു സുന്ദരിയെ ആണ്. ലക്ഷ്മി എന്നു പേരിട്ടിരിക്കുന്ന ഈ സുന്ദരി, പക്ഷേ നിങ്ങള്‍ വിചാരിക്കുന്നതുപോലെ ഒരു സ്ത്രീയല്ല റോബോട്ടാണ്.

500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതോടെ ബാങ്കിങ് മേഖലയില്‍ പ്രതിസന്ധി രൂക്ഷമായിരുന്നു. പല ബാങ്കുകളിലും ഇടപാടുകാരുമായി കയ്യാങ്കളി വരെയെത്തിയിരുന്നു കാര്യങ്ങള്‍. ഈ സാഹചര്യത്തിലാണ് പൂതിയ ആശയവുമായി യൂണിയന്‍ ബാങ്ക് രംഗത്തിറങ്ങിയിരിക്കുന്നത്. ഇടപാടുകാരുടെ സംശയങ്ങളും ആശങ്കകളും പരിഹരിക്കാന്‍ റോബോട്ടിനെ ഇവര്‍ രംഗത്തിറക്കുകയായിരുന്നു.

ഇടപാടുകാരുടെ സംശയങ്ങള്‍ക്കെല്ലാം ലക്ഷ്മി കൃത്യമായി തന്നെ മറുപടി നല്‍കും. തമിഴ്, ഇംഗ്ലിഷ്,
ഹിന്ദി എന്നീ ഭാഷകള്‍ ലക്ഷ്മി കൈകാര്യം ചെയ്യും. ലോണുകള്‍, ചെക്കുകള്‍, സ്ഥിരനിക്ഷേപങ്ങള്‍ തുടങ്ങി എന്തു സംശയത്തിനും അപ്പപ്പോള്‍ തന്നെ ഉത്തരം റെഡി. വളരെ ഉച്ചത്തില്‍ വ്യക്തമായ മറുപടിയില്‍, ഇതോടെ ഇടപാടുകാരും ഹാപ്പി.

നിലവില്‍ ബാങ്കിന്റെ ചെന്നൈ ശാഖയിലാണ് ലക്ഷ്മിയുടെ സേവനം ലഭ്യമാകുന്നത്. എല്ലാ ശാഖകളിലും ഈ വര്‍ഷം അവസാനത്തോടെ റോബോട്ടുകളുടെ സേവനം എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ യൂണിയന്‍ ബാങ്ക് അധികൃതര്‍ നിയമിച്ചത് ലക്ഷ്മി എന്ന ഈ സുന്ദരിയെ


Also Read:
മജിസ്‌ട്രേറ്റിന്റെ മരണം: ഫോണ്‍ സുള്ള്യ പോലീസ് പിടിച്ചുവെച്ചുവോ? ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആക്ഷന്‍ കമ്മിറ്റി; കൂടെപ്പോയ അഭിഭാഷകരുടെ പങ്കും അന്വേഷിക്കണം, മജിസ്‌ട്രേറ്റിന് ആദരവും കിട്ടിയില്ല

Keywords:  Lakshmi - India's first banking robot, Chennai, Bank, Attack, Investment, Malayalam, Hindi, English, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia