ലക്ഷദ്വീപ് വിഷയം; കേരള നിയമസഭയില്‍ പാസാക്കിയ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്ന് എപി അബ്ദുല്ലക്കുട്ടി
ന്യൂഡെല്‍ഹി: (www.kvartha.com 31.05.2021) ലക്ഷദ്വീപ് പ്രശ്‌നത്തില്‍ കേരള നിയമസഭയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് നേതാവ് എ പി അബ്ദുല്ലക്കുട്ടി. വിഷയത്തില്‍ നിയമസഭയില്‍ പാസാക്കിയ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്ന് എ പി അബ്ദുല്ലക്കുട്ടി പറഞ്ഞു.
ലക്ഷദ്വീപിന്റെ ചുമതലയുള്ള ബി ജെ പി നേതാവാണ് എപി അബ്ദുല്ലക്കുട്ടി. ഈ പ്രമേയം ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് എതിരാണെന്നും കേന്ദ്ര ആഭ്യന്തര വകുപ്പിനെ കേരളം വെല്ലുവിളിക്കുകയാണെന്നും അബ്ദുല്ലക്കുട്ടി തിങ്കളാഴ്ച വ്യക്തമാക്കി.
കടലാക്രമണത്താല്‍ ലക്ഷദ്വീപിലെ ഭൂമി ചുരുങ്ങുകയാണ്. അതിനാല്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കേണ്ടതുണ്ട്. ജനസംഖ്യാ നിയന്ത്രണം അധുനിക കാലത്തിന്റെ രാഷ്ട്രീയമാണെന്നെന്നും അഡ്മിനിസ്‌ട്രേറ്ററുടെ പുതിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങളോട് അബ്ദുല്ലക്കുട്ടി പ്രതികരിച്ചു.
കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപില്‍ എന്തു പരിഷ്‌കരണം വരുത്തണമെന്നത് കേന്ദ്രസര്‍കാരിന്റെ അധികാരമാണ്. ബി ജെ പി വിരോധത്തിന്റെ പേരില്‍ ഇതില്‍ കൈകടത്തുന്നത് ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനമാണ്. കേരളം പാസാക്കിയ പ്രമേയം നിയമസഭയുടെ അന്തസ് കെടുത്തുകയാണെന്നും അബ്ദുല്ലക്കുട്ടി ആരോപിച്ചു. ലക്ഷദ്വീപിന്റെ സംസ്‌കാരവും പ്രകൃതിയും സംരക്ഷിച്ചുകൊണ്ടാണ് കേന്ദ്രസര്‍കാര്‍ ദ്വീപിനെ ലോകത്തെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: News, National, India, New Delhi, Lakshadweep, BJP, Politics, A.P Abdullakutty, Lakshadweep issue; Resolution passed in the Kerala Legislative Assembly is unconstitutional: AP Abdullakutty