SWISS-TOWER 24/07/2023

Killed | 'പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; ബലാത്സംഗത്തിന് ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; പ്രതികളെ പ്രകോപിച്ചത് വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടത്'

 


ADVERTISEMENT

ലക് നൗ: (www.kvartha.com) ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. വാര്‍ത്താസമ്മേളനത്തിലാണ് പൊലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടികളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും കേസില്‍ പ്രതികളായ ആറുപേരെയും അറസ്റ്റ് ചെയ്തതായും പൊലീസ് സൂപ്രണ്ട് സഞ്ജീവ് സുമന്‍ പറഞ്ഞു.
Aster mims 04/11/2022

Killed | 'പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; ബലാത്സംഗത്തിന് ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; പ്രതികളെ പ്രകോപിച്ചത് വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടത്'

അദ്ദേഹത്തിന്റെ വാക്കുകള്‍:

ഛോടു, ജുനൈദ്, സൊഹൈല്‍, ഹഫീസ്, ആരിഫ്, കരീമുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടികളുടെ അയല്‍വാസികളായ ഛോടുവാണ് സുഹൃത്തുക്കളായ ജുനൈദ്, സൊഹൈല്‍, ഹഫീസുള്‍ എന്നിവരെ പെണ്‍കുട്ടികള്‍ക്ക് പരിചയപ്പെടുത്തിയത്. സൗഹൃദം പുലര്‍ത്തി ഇവര്‍ മൂന്നുപേരും ചേര്‍ന്ന് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയായിരുന്നു.

ഇതിനുശേഷം പെണ്‍കുട്ടികള്‍ തങ്ങളെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ, പ്രതികള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഛോടു ഈ സമയത്ത് സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല. കൊലപാതകത്തിന് ശേഷം തെളിവു നശിപ്പിക്കാനും സ്വാഭാവിക മരണമാക്കി മാറ്റാനുമായി സമീപ ഗ്രാമവാസികളും സുഹൃത്തുക്കളുമായ ആരിഫ്, കരീമുദ്ദീന്‍ എന്നിവരെ പ്രതികള്‍ വിളിച്ചു വരുത്തുകയായിരുന്നു.

തുടര്‍ന്ന് പ്രതികള്‍ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കരിമ്പിന്‍ പാടത്തിന് സമീപത്തെ മരക്കൊമ്പില്‍ കെട്ടിത്തൂക്കി ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു. കേസിലെ പ്രതിയായ ജുനൈദിനെ ഏറ്റുമുട്ടലിനൊടുവില്‍ കാലില്‍ വെടിവെച്ചു വീഴ്ത്തിയാണ് പൊലീസ് പിടികൂടിയത്.

പ്രതികള്‍ക്കെതിരെ കൊലപാതകം, ബലാത്സംഗം, പോക്സോ വകുപ്പുകള്‍ എന്നിവ ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ പോസ്റ്റ്മോര്‍ടം മൂന്നു ഡോക്ടര്‍മാരടങ്ങിയ സംഘമാണ് നടത്തിയത്. പോസ്റ്റ്മോര്‍ടം നടപടികള്‍ വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചും, അവരെ ബോധ്യപ്പെടുത്തിയുമാണ് നടപടികള്‍.

 
Killed | 'പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; ബലാത്സംഗത്തിന് ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; പ്രതികളെ പ്രകോപിച്ചത് വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടത്'



ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ലഖിംപൂര്‍ ഖേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. ദളിത് വിഭാഗത്തില്‍പെട്ട പതിനഞ്ചും പതിനേഴും വയസ്സുള്ള പെണ്‍കുട്ടികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഗ്രാമത്തിന് പുറത്തുള്ള കരിമ്പിന്‍ തോട്ടത്തിലെ മരത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു കൊന്നശേഷം കെട്ടിത്തൂക്കിയതാണെന്ന് കുടുംബം ആരോപിച്ചിരുന്നു.

Keywords: Lakhimpur Kheri: Teenage sisters molested, murdered as they insisted accused for marriage, Police, Press meet, Molestation, Murder, Arrested, Family, Allegation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia