SWISS-TOWER 24/07/2023

ലഖിംപുര്‍ ഖേരി സംഭവം; കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരായി; സ്റ്റേഷനിലെത്തിയത് മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് പിന്‍വാതിലിലൂടെ

 


ADVERTISEMENT

ലക്‌നൗ: (www.kvartha.com 09.10.2021) ലഖിംപുര്‍ ഖേരിയില്‍ പ്രതിഷേധം നടത്തിയിരുന്ന കര്‍ഷകര്‍ക്കു നേരെ കാര്‍ ഇടിച്ചു കയറ്റി എട്ടുപേര്‍ മരിക്കാനിടയായ കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര പൊലീസിന് മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരായി. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ലഖിംപുര്‍ ക്രൈം ബ്രാഞ്ച് ഓഫിസില്‍ ആശിഷ് എത്തിയത്. ആശിഷിനെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണു സൂചന. അതേസമയം മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് പിന്‍വാതിലിലൂടെയാണ് ആശിഷ് അകത്തേക്കു കയറിയതെന്നും വിവരമുണ്ട്.
Aster mims 04/11/2022

ലഖിംപുര്‍ ഖേരി സംഭവം; കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരായി; സ്റ്റേഷനിലെത്തിയത് മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് പിന്‍വാതിലിലൂടെ

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പൊലീസ് ആശിഷിനോടു നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹാജരാകുന്നത് ശനിയാഴ്ച വരെ നീട്ടിക്കൊണ്ടുപോയി. ശനിയാഴ്ച ആശിഷ് പൊലീസിന് മുന്നിലെത്തുമെന്ന് പിതാവ് അജയ് മിശ്ര അറിയിച്ചിരുന്നു. നിരപരാധിയാണെന്നു തെളിയിക്കുന്ന രേഖകള്‍ പൊലീസിനു കൈമാറുമെന്നും കേന്ദ്രമന്ത്രി അവകാശപ്പെട്ടു.

അതേസമയം ലഖിംപുര്‍ സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന് കഴിഞ്ഞദിവസം സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Keywords:  Lakhimpur Kheri Live Updates: Interrogation of Ashish Misra begins, confirms DIG SIT to India Today, News, Politics, Police Station, Media, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia