ലഖിംപൂര്‍ ഖേരി സംഭവം: കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ചുകയറിയ എസ്യുവിയുടെ ഡ്രൈവര്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലക്നൗ: (www.kvartha.com 13.10.2021) ലഖിംപുര്‍ ഖേരിയില്‍ പ്രതിഷേധം നടത്തുകയായിരുന്ന കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ചുകയറിയ വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്ന എസ്യുവിയുടെ ഡ്രൈവര്‍ ശേഖര്‍ ഭാരതി എന്നയാളെ പ്രത്യേക അന്വേഷണം സംഘം അറസ്റ്റ് ചെയ്തതായി പൊലീസ്. സംഭവത്തില്‍ ഉള്‍പെട്ട മൂന്ന് വാഹനങ്ങളില്‍ ഒന്ന് ഓടിച്ചിരുന്നത് അറസ്റ്റിലായ ശേഖര്‍ ഭാരതിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Aster mims 04/11/2022

ലഖിംപൂര്‍ ഖേരി സംഭവം: കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ചുകയറിയ എസ്യുവിയുടെ ഡ്രൈവര്‍ അറസ്റ്റില്‍

കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകനും മുന്‍ രാജ്യസഭാ എംപിയും യുപിഎ മന്ത്രിയുമായ അഖിലേഷ് ദാസിന്റെ മരുമകനുമായ ആശിഷ് മിശ്രയുടെ അടുത്ത സഹായിയായ അങ്കിത് ദാസിന്റെ ഉടമസ്ഥതയിലുള്ളതാണ് അറസ്റ്റിലായ ശേഖര്‍ ഭാരതി സഞ്ചരിച്ച വാഹനമെന്ന് പൊലീസ് പറഞ്ഞു.

ഒക്ടോബര്‍ മൂന്നിനുണ്ടായ സംഭവത്തില്‍ നാലു കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനുമാണു കൊല്ലപ്പെട്ടത്. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുകയായിരുന്ന കര്‍ഷകരുടെ ഇടയിലേക്ക് വാഹനവ്യൂഹം ഇടിച്ചുകയറുകയായിരുന്നു. തുടര്‍ന്നുണ്ടായ സംഭവത്തില്‍ മൂന്നു ബി ജെ പി പ്രവര്‍ത്തകരും കൊല്ലപ്പെട്ടിരുന്നു.

സംഭവദിവസം മന്ത്രി അജയ് മിശ്രയുടെ പേരിലുള്ള ഒരു വാഹനത്തില്‍ മകന്‍ ആശിഷ് മിശ്ര ഉണ്ടായിരുന്നതായുള്ള ആരോപണമുയര്‍ന്നിരുന്നു. ഞായറാഴ്ച അറസ്റ്റിലായ ആശിഷിനെ കോടതി തിങ്കളാഴ്ച മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. തുടന്ന് പ്രത്യേക അന്വേഷണ സംഘം ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തു.

ആശിഷിനെയും ശേഖര്‍ ഭാരതിയെയും കൂടാതെ ലുവകുഷ് പാണ്ഡെ, ആശിഷ് പാണ്ഡെ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, 'സംഭവത്തിനു പിന്നിലെ ഉദ്ദേശം ഇതുവരെ കണ്ടെത്താനായിട്ടില്ല,' എന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം സംഭവത്തില്‍ കുറ്റവാളികളുടെ അറസ്റ്റ് വൈകുന്നതിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിശേധം സംഘടിപ്പിച്ചിരുന്നു. സംഭവ സ്ഥലം സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ മണിക്കൂറുകളോളം കസ്റ്റഡിയില്‍ വെക്കുകയും, പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു.

Keywords:  Lakhimpur Kheri deaths: SIT arrests driver of SUV in convoy, News, Farmers, Killed, Vehicles, Trending, Arrest, Police, Congress, Protesters, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia