കോവിഡ് പരിശോധനയ്ക്ക് മൂക്കില്‍ നിന്ന് സ്രവം എടുക്കുന്നതിന് പകരം യുവതിയുടെ സ്വകാര്യ ഭാഗത്ത് നിന്ന് സ്രവം എടുത്തതായി പരാതി; 17 മാസത്തിന് ശേഷം ആരോപണ വിധേയനായ ലാബ് ടെക്‌നീഷ്യന്‍ കുറ്റക്കാരനെന്ന് കോടതി, 10 വര്‍ഷം കഠിന തടവ്
Feb 3, 2022, 17:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അമരാവതി: (www.kvartha.com 03.02.2022) കോവിഡ് പരിശോധനയ്ക്ക് മൂക്കില്‍ നിന്ന് സ്രവം എടുക്കുന്നതിന് പകരം യുവതിയുടെ സ്വകാര്യ ഭാഗത്ത് നിന്ന് സ്രവം എടുത്തതായി പരാതി. ആരോപണ വിധേയനായ ലാബ് ടെക്‌നീഷ്യനെ 17 മാസത്തിന് ശേഷം കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി 10 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു. മഹാരാഷ്ട്രയിലെ അമരാവതിയിലാണ് സംഭവം.

അമരാവതി ജില്ലാ കോടതിയാണ് കേസ് പരിഗണിച്ചത്. കേസില്‍ ആകെ 12 സാക്ഷികളാണ് കോടതിയില്‍ ഹാജരായത്. ഇരു കക്ഷികളുടെയും വാദം കേട്ട ശേഷം, സെക്ഷന്‍ 376 (1) പ്രകാരമുള്ള കുറ്റം പ്രതി ചെയ്‌തെന്ന് കണ്ടെത്തിയ കോടതി പ്രതിയെ 10 വര്‍ഷം കഠിനതടവിന് ശിക്ഷിക്കുകയും 10,000 രൂപ പിഴ അടയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. സെക്ഷന്‍ 354 പ്രകാരവും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതിക്ക് അഞ്ച് വര്‍ഷം അധിക കഠിന തടവും 5,000 രൂപ പിഴയും വിധിച്ചു.
സംഭവത്തെ കുറിച്ച് കേസില്‍ പറയുന്നത് ഇങ്ങനെ: മഹാരാഷ്ട്രയിലെ അമരാവതിയിലെ മാളിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു. ഇതിനുശേഷം, മാളിലെ എല്ലാ ജീവനക്കാരോടും വഡ്നേരയിലെ ട്രോമ കെയര്‍ സെന്ററില്‍ കൊറോണ പരിശോധന നടത്താന്‍ ആവശ്യപ്പെട്ടു.
എല്ലാ ജീവനക്കാരെയും ഇവിടെ പരിശോധിച്ച ശേഷം, ലാബ് ടെക്‌നീഷ്യന്‍ പരാതിക്കാരിയായ ഒരു വനിതാ ജീവനക്കാരിയോട്, റിപോര്‍ട് പോസിറ്റീവാണെന്നും കൂടുതല്‍ പരിശോധനകള്‍ക്കായി ലാബില്‍ എത്തണമെന്നും ആവശ്യപ്പെട്ടു. ഈ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് സ്വകാര്യ ഭാഗത്ത് നിന്ന് സ്രവം എടുക്കേണ്ടിവരുമെന്ന് പറഞ്ഞ് യുവതിയുടെ സ്വകാര്യ ഭാഗത്ത് നിന്ന് സ്രവം എടുത്തെന്ന് പരാതിയില്‍ ഉന്നയിക്കുന്നു.
എന്നാല്‍ സംശയം തോന്നിയ യുവതി സംഭവിച്ച കാര്യം പിന്നീട് സഹോദരനോട് പറഞ്ഞു. യുവതിയുടെ സഹോദരന്‍ ഒരു ഡോക്ടറോട് ഇക്കാര്യം സംസാരിച്ചു. എന്നാല്‍ കോവിഡ് -19 ടെസ്റ്റിന് അത്തരമൊരു പരിശോധന ആവശ്യമില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി. ഇതിന് ശേഷം യുവതി കുടുംബാംഗങ്ങള്‍ക്കൊപ്പം വഡ്നേര പൊലീസ് സ്റ്റേഷനിലെത്തി ലാബ് ടെക്നീഷ്യന്‍ അല്‍കേഷ് ദേശ്മുഖിനെതിരെ പരാതി നല്‍കി. സംഭവം പുറത്തായതോടെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.