Meeting | മുന്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി; വിഷയം രാഷ്ടീയമല്ലെന്ന് വിശദീകരണം

 


ന്യൂഡെല്‍ഹി: (www.kvartha.com) മുന്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി. ഡെല്‍ഹിയിലെ ശശി തരൂരിന്റെ ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച.

തന്റെ ചുമതലയില്‍ ഉള്ള ട്രസ്റ്റിന്റെ പരിപാടിക്ക് തരൂരിനെ ക്ഷണിക്കാന്‍ വേണ്ടിയാണ് കൂടിക്കാഴ്ചയെന്ന് കെ വി തോമസ് പറഞ്ഞു. തരൂരിനെ കൂടാതെ വേറെയും ചില കോണ്‍ഗ്രസ് നേതാക്കളെ കാണാനും കെ വി തോമസ് ശ്രമിക്കുന്നുണ്ടെന്നാണ് വിവരം.

Meeting | മുന്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി; വിഷയം രാഷ്ടീയമല്ലെന്ന് വിശദീകരണം

അതേസമയം കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്നും പാര്‍ടി വിട്ടെങ്കിലും സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുമായി ഇപ്പോഴും നല്ല വ്യക്തിബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സിപിഎം നേതാക്കളെ ഡെല്‍ഹിയില്‍ വച്ച് കാണുന്നുണ്ടെന്ന് കെ വി തോമസ് നേരത്തേ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

Keywords: KV Thomas meets Shashi Tharoor in Delhi, New Delhi, News, Politics, Meeting, Congress, Shashi Taroor, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia