കുനാല്‍കപൂര്‍ ജീവിതസഖിയാക്കിയത് അമിതാഭ് ബച്ചന്റെ അനന്തരവളെ

 


സെയ്‌ചെല്ലസ്: (www.kvartha.com10/02/2015) ബോളിവുഡ് താരം കുനാല്‍ കപൂര്‍ വിവാഹിതനായി. ഫെബ്രുവരി ഒമ്പതിന് ആഫ്രിക്കയിലെ സെയ്‌ചെല്ലസ് ദ്വീപിലെ ബീച്ചില്‍ വെച്ചാണ് വിവാഹം നടന്നത്.

അമിതാഭ് ബച്ചന്റെ അനന്തരവള്‍ നൈന ബച്ചനാണ് കുനാലിന്റെ വധു. ചടങ്ങില്‍ കുടുംബാഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. സുഹൃത്തുക്കള്‍ക്കായി ഡെല്‍ഹിയില്‍ വിരുന്നു സത്കാരം നടത്തുമെന്നാണ് വിവരം.
കുനാല്‍കപൂര്‍ ജീവിതസഖിയാക്കിയത് അമിതാഭ് ബച്ചന്റെ അനന്തരവളെ
ബച്ചന്റെ ഇളയ സഹോദരന്‍ അജിതാബിന്റേയും രമോണ ബച്ചന്റേയും മകളാണ് നൈന. രണ്ടുവര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു നടന്നത്.

രംഗ് ദേ ബസന്തി എന്ന ചിത്രത്തിലൂടെയാണ് കുനാല്‍ ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ടത്. 'ലവ് ഷുവ് തേ ചിക്കന്‍ ഖുറാന' ആണ് കുനാലിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. 2016ല്‍ കുനാലിന്റെ ദോഗ പുറത്തിറങ്ങും.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Kunal Kapoor ties the knot with Amitabh Bachchan's niece Naina Bachchan, Bollywood, Actor, Friends, Family, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia