Encounter | കുല്‍ഗാം ഏറ്റുമുട്ടല്‍: 5 ഭീകരരെ വധിച്ചതായി സൈന്യം

 


ശ്രീനഗര്‍: (KVARTHA) ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടതായി പൊലീസ്. ഡിഎച് പോറ ഏരിയയിലെ സാംനോ മേഖലയില്‍ വ്യാഴാഴ്ച (16.11.2023) ഉച്ചയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഓപറേഷന്‍ അന്തിമഘട്ടത്തിലാണെന്നും കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

സൈന്യത്തിന്റെ 34 രാഷ്ട്രീയ റൈഫിള്‍സ്, 9 പാരാ (എലൈറ്റ് സ്പെഷ്യല്‍ ഫോഴ്‌സ് യൂണിറ്റ്), പൊലീസ്, സിആര്‍പിഎഫ് എന്നിവയുടെ സംയുക്ത സംഘമാണ് ഭീകരര്‍ക്കെതിരായ ഓപറേഷനില്‍ പങ്കെടുക്കുന്നത്. വ്യാഴാഴ്ച (16.11.2023) രാത്രിയോടെ സുരക്ഷാസേന ഭീകരരെ വളഞ്ഞിരുന്നു. രാത്രി വൈകി ഓപറേഷന്‍ അവസാനിപ്പിച്ച സംഘം വെള്ളിയാഴ്ച പുലര്‍ചെയോടെയാണ് തിരച്ചില്‍ പുനഃരാരംഭിച്ചതെന്നും കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് ആയുധങ്ങളും കുറ്റകരമായ വസ്തുക്കളും കണ്ടെടുത്തിട്ടുണ്ടെന്നും സൈന്യം അറിയിച്ചു.

Encounter | കുല്‍ഗാം ഏറ്റുമുട്ടല്‍: 5 ഭീകരരെ വധിച്ചതായി സൈന്യം



Keywords: News, National, National-News, Police-News, Kulgam News, Encounter, Five Terrorists, Killed, Kashmir News, Operation, Final Stage, National News, Police, Army, Kulgam encounter: Five terrorists killed in Kashmir; Operation in final stage.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia