ബിരിയാണിയില്‍ ലെഗ് പീസ് കാണാനില്ലെന്ന് ടാഗ് ചെയ്ത് ട്വീറ്റ്; ഏറെ ചിരിപടര്‍ത്തിയ യുവാവിന്റെ പരാതിക്ക് കിടിലന്‍ മറുപടിയുമായി തെലങ്കാന മന്ത്രി
May 29, 2021, 16:46 IST
ഹൈദരബാദ്: (www.kvartha.com 29.05.2021) ബിരിയാണിയില്‍ ലെഗ് പീസ് കാണാനില്ലെന്ന് ടാഗ് ചെയ്ത് ട്വീറ്റ് ചെയ്ത് യുവാവ്. ഏറെ ചിരിപടര്‍ത്തിയ യുവാവിന്റെ പരാതിക്ക് കിടിലന്‍ മറുപടിയുമായി തെലങ്കാന മന്ത്രി ഗ്രാമനഗര വികസന കാര്യമന്ത്രി കെടി രാമ റാവു. ഹൈദരബാദ് സ്വദേശിയായ തൊടാകുറി രഘുപതി എന്ന യുസറായിരുന്നു മന്ത്രിയെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തത്.
എക്‌സ്ട്രാ മസാലയും ലെഗ് പീസും ആവശ്യപ്പെട്ട തനിക്ക് ലഭിച്ചത് കുറവ് മസാലയും ചെസ്റ്റ് പീസുമാണ്. ഇങ്ങനെയാണോ ആളുകള്‍ക്ക് ഭക്ഷണം നല്‍കുന്നതെന്ന് ചോദിച്ചായിരുന്നു സൊമാറ്റോയെയും മന്ത്രി കെടി ആറിനേയും ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റ്. ഇതോടെ ട്വീറ്റ് വൈറലായി. സംഭവം മന്ത്രിയുടെ ശ്രദ്ധയിലുംപ്പെട്ടു.
സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത് ബിരിയാണി ആവശ്യപ്പെട്ട രീതിയില്‍ ലഭിച്ചില്ലെന്ന യുവാവിന്റെ പരാതിക്ക് ഉടനെ മന്ത്രിയുടെ മറുപടിയുമെത്തി.
താനെന്താണ് ഇക്കാര്യത്തില്‍ ചെയ്യേണ്ടതെന്നും എന്നെ എന്തിനാണ് ഇതില്‍ ടാഗ് ചെയ്തിരിക്കുന്നതെന്നും ചോദിച്ചായിരുന്നു മന്ത്രിയുടെ മറുപടി ട്വീറ്റ്. ഇതോടെ രാഷ്ട്രീയ നേതാക്കളും സംഭവം ഏറ്റെടുക്കുകയായിരുന്നു. ടിആര്‍എസ് സമൂഹമാധ്യമ കണ്‍വീനര്‍ മന്നേ കൃഷ്ണക്, എഐഎംഐഎം നേതാവ് അസദ്ദുദീന്‍ ഒവൈസിയും അടക്കമുള്ളവര്‍ യുവാവിന്റെ ട്വീറ്റിന് മറുപടിയുമായി എത്തി.
ഉടനടി കെടിആറിന്റെ ഓഫീസ് പ്രതികരിക്കണമെന്നും മന്ത്രിയും ടീം അംഗങ്ങളും കോവിഡ് മഹാമാരി സംബന്ധിച്ച മെഡികല്‍ ആവശ്യങ്ങളുടെ തിരക്കിലാണെന്ന് മറുപടി നല്‍കണമെന്നുമായിരുന്നു ഒവൈസിയുടെ മറുപടി.
കോവിഡ് മഹാമാരി വ്യാപനം തടയാനായി മന്ത്രിമാരും ഉദ്യോഗസ്ഥരും പാടുപെടുന്നതിനിടയില്‍ ഇത്തരമൊരു ആവശ്യവുമായി വന്ന യുവാവിന് കടുത്ത മറുപടി നല്‍കുന്നുണ്ട് ചിലര്‍. മറുപടിയുമായി നിരവധിപേര്‍ രംഗത്ത് വന്നതോടെ രംഗം പന്തിയല്ലെന്ന് തോന്നിയ യുവാവ് ഇതോടെ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.
And why am I tagged on this brother? What did you expect me to do 🤔🙄 https://t.co/i7VrlLRtpV
— KTR (@KTRTRS) May 28, 2021
Keywords: News, National, India, Telangana, Hyderabad, Social Media, Twitter, Minister, Youth, Food, KTR Flummoxed As Man Tags Him In Missing Biryani Leg-piece Complaint; Owaisi Can't Resist@KTRoffice must immediately respond 😀,must say that @MinisterKTR & his team have been responding to the medical needs of people during this pandemic mashallah
— Asaduddin Owaisi (@asadowaisi) May 28, 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.