കെ.എസ്.ആര്‍.ടി.സി. വീണ്ടും ഡീസല്‍ പ്രതി­സ­ന്ധി­യി­ലാ­കുന്നു

 


ന്യൂ­ഡല്‍ഹി: കെ.എസ്.ആര്‍.ടി.സി. വീണ്ടും ഡീസല്‍ പ്രതി­സ­ന്ധി­യില്‍. കെ.എസ്.ആര്‍.ടി.സി.ക്കുള്ള ഡീസല്‍വില വീണ്ടും കൂ­ട്ടി­യ­തി­നെ തു­ടര്‍­ന്നാ­ണ് പ്ര­തി­സ­ന്ധി­ രൂക്ഷമാ­കു­ന്നത്. ലീറ്ററിന് ഒരു രൂപ 80 പൈസയാണു കൂട്ടിയത്.

വെ­ള്ളി­യാഴ്ച 60.32 രൂ­പ­യു­ണ്ടാ­യി­രു­ന്ന ഡീ­സ­ലി­ന് ശ­നി­യാഴ്ച 62.12 രൂപയായി. പ്രതിദിനം 8,10,000 രൂപയുടെ അധികബാധ്യതയാണ് ഇ­തു­മൂലം കെ.എസ്.ആര്‍.ടി.സി.ക്ക് ഉ­ണ്ടാ­കുന്നത്. പ്രതിമാസം രണ്ടു കോടി 43 ലക്ഷത്തിന്റെ അധിക ബാ­ധ്യ­ത­യും ഉ­ണ്ടാ­കു­ം.

ദിവസം നാലരലക്ഷത്തിലേറെ ലിറ്റര്‍ ഡീസല്‍ കെ.എസ്.ആര്‍.ടി.സി.ക്ക് വേണ്ടി വ­രുന്നു. സംസ്ഥാനത്തെ സാധാരണപമ്പുകളില്‍ 45 പൈസ കൂട്ടിയപ്പോഴാണ് കെ.എസ്.ആര്‍.ടി.സി ഡീസലിന് 1.80 രൂപ വര്‍ധിപ്പിച്ചത്.

കെ.എസ്.ആര്‍.ടി.സി. വീണ്ടും ഡീസല്‍ പ്രതി­സ­ന്ധി­യി­ലാ­കുന്നുനേരത്തെ ഡീസല്‍വില കൂട്ടിയപ്പോള്‍ ഒറ്റയടിക്ക് 11 രൂപയാണു കെ.എസ്.ആര്‍.ടി.സി ഡീസലിനു കൂട്ടിയത്. ഇതേ തുടര്‍ന്ന് ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി­യെ സ­ന്ദര്‍­ശിച്ച് വില വര്‍ധന പിന്‍വ­ലി­ക്കാ­നാവശ്യപ്പെട്ടിരുന്നു.

ഡീ­സല്‍ വി­ല­വര്‍­ധനവ് പിന്‍വലി­ക്ക­ണ­മെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിന് രേഖാമൂലം കത്തയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചില്ല

Keywords: K.S.R.T.C, Saturday,diesel, New Delhi, Increased, State, Minister, Aryadan Muhammad, Chief Minister, Umman Chandi, Prime Minister, Manmohan Singh, Letter, National,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia