Dead | പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ എസ് സചിദാനന്ദമൂര്‍ത്തി അന്തരിച്ചു

 


ബംഗ്ലൂരു: (KVARTHA) പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ എസ് സചിദാനന്ദമൂര്‍ത്തി(66) അന്തരിച്ചു. ബംഗ്ലൂരുവില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അടുത്തിടെ ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു.

രാജ്യതലസ്ഥാനത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തകനായി മികവ് തെളിയിച്ച സചിദാനന്ദമൂര്‍ത്തി എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്‍ഡ്യ സെക്രടറി ജെനറലായും പ്രസ് കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാള മനോരമയുടെയും ദ് വീകിന്റെയും ഡെല്‍ഹി റസിഡന്റ് എഡിറ്ററായിരുന്നു. ദര്‍ലഭ് സിങ് സ്മാരക മീഡിയ അവാര്‍ഡ്, കര്‍ണാടക മീഡിയ അകാഡമി വിശിഷ്ട പുരസ്‌കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.

Dead | പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ എസ് സചിദാനന്ദമൂര്‍ത്തി അന്തരിച്ചു

Keywords: KS Sachidananda Murthy passed away, Bengaluru, News, KS Sachidananda Murthy,
Dead, Obituary, Hospital, Treatment, Ventilator, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia