രാജ്യത്ത് വില്‍ക്കുന്ന ആദ്യത്തെ ഇലക്ട്രിക് ക്രൂയിസെര്‍ ബൈക്; കൊമാകി റേന്‍ജെര്‍ മോടോര്‍ സൈകിള്‍ ഇന്‍ഡ്യയില്‍ അവതരിപ്പിച്ചു; വില 1.68 ലക്ഷം; ജനുവരി 26 മുതല്‍ വിപണിയില്‍

 

ന്യൂഡെല്‍ഹി: (www.kvartha.com 25.01.2021) കൊമാകി റേന്‍ജെര്‍ ഇലക്ട്രിക് ക്രൂയിസെര്‍ മോടോര്‍സൈകിള്‍ ഇന്‍ഡ്യയില്‍ അവതരിപ്പിച്ചു. രാജ്യത്ത് വില്‍ക്കുന്ന ആദ്യത്തെ ഇലക്ട്രിക് ക്രൂയിസെര്‍ ബൈകാണിത്. ക്രോം അതിന്റെ എക്സ്റ്റീരിയറില്‍ നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ വലിയ ഗ്രോസര്‍ വീലുകളുമുണ്ട്. ഐ സി എന്‍ജിനുള്ള ബൈകിലേതു പോലെയുള്ള റൈഡിംഗ് അനുഭവം ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
                                   
രാജ്യത്ത് വില്‍ക്കുന്ന ആദ്യത്തെ ഇലക്ട്രിക് ക്രൂയിസെര്‍ ബൈക്; കൊമാകി റേന്‍ജെര്‍ മോടോര്‍ സൈകിള്‍ ഇന്‍ഡ്യയില്‍ അവതരിപ്പിച്ചു; വില 1.68 ലക്ഷം; ജനുവരി 26 മുതല്‍ വിപണിയില്‍

നാലു കിലോ വാട്സ് (kW) പവര്‍ ബാറ്റെറിയുണ്ട്. 1.68 ലക്ഷം രൂപയ്ക്കാണ് കമ്പനി തങ്ങളുടെ കൊമാകി റേന്‍ജെര്‍ ഇലക്ട്രിക് ക്രൂയിസെര്‍ ബൈക് വിപണിയില്‍ അവതരിപ്പിച്ചത്. കമ്പനിയുടെ ഔദ്യോഗിക ഡീലര്‍ഷിപുകള്‍ സന്ദര്‍ശിച്ച് ഉപഭോക്താക്കള്‍ക്ക് ജനുവരി 26 മുതല്‍ ഇത് വാങ്ങാം.

കൊമാകി റേന്‍ജെര്‍ ഇലക്ട്രിക് ക്രൂയിസെറിന് 180 മുതല്‍ 220 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. അതായത്, ഒരിക്കല്‍ ഫുള്‍ ചാര്‍ജ് ചെയ്താല്‍ ഈ ഇലക്ട്രിക് ക്രൂയിസെര്‍ ബൈകിന് 220 കിലോമീറ്റര്‍ വരെ ഓടാന്‍ കഴിയും. 4000-വാടിന്റെ ശക്തമായ മോടോറാണുള്ളത്. വിപണിയിലുള്ള ഏറ്റവും ശക്തമായ ബാറ്റെറി ഇലക്ട്രിക് ഇരുചക്രവാഹനങ്ങളില്‍ ഒന്നാണിത്.

കൊമാകി റേന്‍ജെര്‍ ഇലക്ട്രിക് ക്രൂയിസെര്‍ ബൈക് മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. ഗാര്‍നെറ്റ് റെഡ്, ഡീപ് ബ്ലൂ, ജെറ്റ് ബ്ലാക്. ബൈകിന്റെ മറ്റ് ഫീചറുകളെ കുറിച്ച് പറയുകയാണെങ്കില്‍, ബ്ലൂടൂത് ഉള്ള സൗന്‍ഡ് സിസ്റ്റം, സൈഡ് സ്റ്റാന്‍ഡ് സെന്‍സര്‍, ക്രൂയിസെര്‍ കണ്‍ട്രോള്‍ ഫീചര്‍, ആക്‌സസറികള്‍, ആന്റി തെഫ്റ്റ് ലോക് സിസ്റ്റമുള്ള ഡ്യുവല്‍ സ്റ്റോറേജ് ബോക്‌സ് എന്നിവ ഉണ്ട്.

റേന്‍ജെര്‍ ഒടുവില്‍ ഇന്‍ഡ്യന്‍ വിപണിയില്‍ തയാറായിക്കഴിഞ്ഞെന്ന് അറിയിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ടെന്ന് കോമാകി ഇലക്ട്രിക് ഡിവിഷന്‍ ഡയറക്ടര്‍ ഗുഞ്ജന്‍ മല്‍ഹോത്ര പറഞ്ഞു. ആളുകള്‍ക്ക് ഇഷ്ടപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്‍ഡ്യയിലെ ആദ്യത്തെ ഇലക്ട്രിക് ക്രൂയിസെര്‍ സൃഷ്ടിച്ച് ചരിത്രത്തില്‍ ഇടം നേടിയതില്‍ അഭിമാനമുണ്ട്. മോടോര്‍ സൈകിള്‍ പ്രേമികള്‍ ആവശ്യപ്പെടുന്ന വാഹനമാണിതെന്നും അദ്ദേഹം പറഞ്ഞു.


Keywords:  News, National, Bike, Electronics Products, Motor Vechicle, India, Top-Headlines, Trending, Cash, Launch, Komaki Ranger, Electric Cruiser, Komaki Ranger electric cruiser motorcycle launched in India.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia