Plant fungus | ചെടികളെ ബാധിക്കുന്ന ഫംഗസ് രോഗം ലോകത്താദ്യമായി മനുഷ്യനില്‍; ഇരയായത് സസ്യങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന വ്യക്തി; അപൂര്‍വ രോഗത്തെ പറ്റി അറിയാം

 


ന്യൂഡെല്‍ഹി: (www.kvartha.com) കൊല്‍ക്കത്തയില്‍ 61 വയസുള്ള ഒരാള്‍ക്ക് സസ്യങ്ങളെ ബാധിക്കുന്ന ഫംഗസ് അഥവാ പ്ലാന്റ് ഫംഗസ് രോഗം ബാധിച്ചതായി കണ്ടെത്തി. ഈ രോഗം ബാധിച്ച ലോകത്തിലെ ആദ്യത്തെ വ്യക്തിയാണ് അദ്ദേഹം. മെഡിക്കല്‍ മൈക്കോളജി കേസ് റിപ്പോര്‍ട്ട്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍. റോസ് ചെടികളില്‍ സാധാരണയായി കാണപ്പെടുന്ന 'കോണ്ട്രോസ്റ്റെറിയം പര്‍പൂറിയം' എന്ന ഫംഗസാണ് 61 വയസുള്ള മൈക്കോളജിസ്റ്റില്‍ കണ്ടെത്തിയത്.
             
Plant fungus | ചെടികളെ ബാധിക്കുന്ന ഫംഗസ് രോഗം ലോകത്താദ്യമായി മനുഷ്യനില്‍; ഇരയായത് സസ്യങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന വ്യക്തി; അപൂര്‍വ രോഗത്തെ പറ്റി അറിയാം

സാധാരണയായി സസ്യങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഒരാള്‍ക്ക് സസ്യങ്ങളാല്‍ തന്നെ അണുബാധയുണ്ടാകുന്ന ആദ്യ സംഭവമാണിത്. ചെടികളെ ഫംഗസ് ബാധിക്കുമ്പോള്‍ സസ്യ അണുബാധ മനുഷ്യരിലേക്കും പടരുമെന്ന് ഇത് സൂചിപ്പിക്കുന്നു. കൊല്‍ക്കത്തയില്‍ വെളിപ്പെട്ട ഈ കേസ്, ചെടികളിലെ ഫംഗസുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ശേഷം സസ്യ അണുബാധ മനുഷ്യരിലേക്ക് എങ്ങനെ പടരുമെന്ന് കാണിക്കുന്നു. പരുക്കന്‍ ശബ്ദം, ചുമ, ക്ഷീണം, വിഴുങ്ങാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങള്‍ മൂന്നു മാസത്തോളം നീണ്ടുനിന്നതിനെ തുടര്‍ന്നാണ് രോഗി ഡോക്ടറെ സമീപിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

രോഗിയുടെ കഴുത്തില്‍ കാണപ്പെട്ട മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തശേഷം സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാളുടെ നെഞ്ചിലെ എക്സ്റേയില്‍ അണുബാധയൊന്നും കണ്ടെത്തിയില്ലെങ്കിലും കഴുത്തിലെ സിടി സ്‌കാന്‍ പരിശോധനയില്‍ പാരാട്രാഷ്യല്‍ മുഴയുടെ സാന്നിധ്യം കണ്ടെത്തി. രണ്ട് മാസത്തോളം രണ്ട് ആന്റിഫംഗല്‍ മരുന്നുകള്‍ നല്‍കിയ ശേഷം ആ വ്യക്തി സുഖം പ്രാപിച്ചു.

വ്യക്തിക്ക് പ്രമേഹമോ എച്ച്‌ഐവി അണുബാധയോ വൃക്കകളോ വിട്ടുമാറാത്ത ഏതെങ്കിലും രോഗമോ ഉണ്ടായിരുന്നില്ല. തൊഴില്‍പരമായി പ്ലാന്റ് മൈക്കോളജിസ്റ്റായ അദ്ദേഹം തന്റെ ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വളരെക്കാലമായി കൂണ്‍, വിവിധ സസ്യ ഫംഗസ്, അഴുകിയ സസ്യങ്ങള്‍ എന്നിവയോട് അടുത്ത് പ്രവര്‍ത്തിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ചെടികളില്‍ ഇലകള്‍ക്ക് വെള്ള നിറം വരുത്തുന്ന രോഗം പടര്‍ത്തുന്ന ഫംഗസാണിത്.

Keywords:  News, National, New Delhi, Top-Headlines, Health, Treatment, Kolkata, Report, Disease, Plant Fungus, Kolkata man becomes world's first to be diagnosed with deadly plant fungus.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia