ടെലികോളർ സ്ഥാപനത്തിൽ കസ്റ്റമറുമായി അശ്ശീല സംഭാഷണം നടത്താൻ നിർബന്ധിച്ചു; പെൺകുട്ടിയുടെ പരാതിയിൽ യുവതി അറസ്റ്റിൽ

 


കൊൽക്കത്ത: (www.kvartha.com 31.05.2017) ടെലികോളർ സ്ഥാപനത്തിലെ ഉദ്യോഗാർത്ഥിയോട് കസ്റ്റമറുമായി അശ്ശീല സംഭാഷണം നടത്താൻ നിർബന്ധിച്ചു. പെൺകുട്ടിയുടെ പരാതിയിൽ പോലീസ് കേസുടുക്കുകയും ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. നോർത്ത് 24 പർഗാണ ജില്ലയിലെ ടെലികോളർ സ്ഥാപനത്തിലാണ് സംഭവം.

പത്ര പരസ്യം കണ്ട ശേഷം ടെലികോളർക്കായി അപേക്ഷിക്കുകയും തുടർന്ന് സ്ഥാപനത്തിൽ ട്രെയിനിംഗിനായി പ്രവേശിക്കുകയും ചെയ്തപ്പോഴായിരുന്നു സംഭവമെന്ന് പരാതിക്കാരി പറഞ്ഞു. ഒരാഴ്ചത്തെ ട്രെയിനിംഗിന് ശേഷം കസ്റ്റമറുമായി അശ്ലീല സംഭാഷണം നടത്തണമെന്ന് സ്ഥാപന ഉടമ പറഞ്ഞതായി പെൺകുട്ടി പോലീസിനോട് പറഞ്ഞു.

എതിർത്തപ്പോൾ ഭീഷണിപ്പെടുത്തിയെന്നും സ്ഥാപനത്തിൽ സമർപ്പിച്ച സർട്ടിഫിക്കറ്റുകൾ തിരിച്ച് തന്നില്ലെന്നും പരാതിയിൽ പറയുന്നു.

ടെലികോളർ സ്ഥാപനത്തിൽ കസ്റ്റമറുമായി അശ്ശീല സംഭാഷണം നടത്താൻ നിർബന്ധിച്ചു; പെൺകുട്ടിയുടെ പരാതിയിൽ യുവതി അറസ്റ്റിൽ

അതേസമയം പരാതി ലഭിച്ച പോലീസ് സ്ഥാപനത്തിന് ഏതെങ്കിലും അനാശാസ്യ ശൃഖലയുമായി ബന്ധമുണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണെന്ന് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: A woman was detained on Tuesday from West Bengal’s North 24 Pargans district for allegedly forcing a group of young girls to indulge in adult chatting over phone in the name of tele-calling, police said
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia