Raid | മൊബൈല്‍ ആപുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസ്; കൊല്‍കതയില്‍ 6 കേന്ദ്രങ്ങളില്‍ ഇഡി നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് 7 കോടി

 


കൊല്‍കത: (www.kvartha.com) മൊബൈല്‍ ആപുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ കൊല്‍കതയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് ഏഴുകോടിയോളം രൂപ. കൊല്‍കതയിലെ വ്യവസായിയായ ആമിര്‍ ഖാന്‍ എന്നയാളുമായി ബന്ധപ്പെട്ട ആറുകേന്ദ്രങ്ങളിലാണ് ഇ ഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നത്.

ഇതുവരെ ഏഴുകോടിയോളം രൂപയും വിവിധ രേഖകളും പിടിച്ചെടുത്തതായാണ് പുറത്തുവരുന്ന റിപോര്‍ടുകള്‍. മണിക്കൂറുകള്‍ പിന്നിട്ടിട്ടും റെയ്ഡ് തുടരുകയാണ്. പിടിച്ചെടുത്ത പണം എണ്ണിതിട്ടപ്പെടുത്താനായി നോട്ടെണ്ണല്‍ യന്ത്രങ്ങളും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

 Raid | മൊബൈല്‍ ആപുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസ്; കൊല്‍കതയില്‍ 6 കേന്ദ്രങ്ങളില്‍ ഇഡി നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് 7 കോടി

ഇ-നഗറ്റ്സ് എന്ന പേരിലുള്ള മൊബൈല്‍ ഗെയിമിങ് ആപ് നിര്‍മിച്ച് ആമിര്‍ ഖാന്‍ അടക്കമുള്ളവര്‍ നിരവധി പേരില്‍നിന്ന് പണം തട്ടിയെടുത്തെന്നാണ് ആരോപണം. ഇയാള്‍ക്കെതിരേ കള്ളപ്പണ നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ബാങ്ക് അധികൃതര്‍ നല്‍കിയ പരാതിയിലാണ് ആമിര്‍ ഖാന്‍ അടക്കമുള്ളവരെ പ്രതിയാക്കി പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തത്. ഇതിനുപിന്നാലെയാണ് ഇയാളുടെ വീട്ടിലും മറ്റിടങ്ങളിലും ഇ ഡി റെയ്ഡ് ആരംഭിച്ചത്.

ആപില്‍ പണം നിക്ഷേപിക്കുന്ന ഉപഭോക്താക്കള്‍ക്ക് ആദ്യഘട്ടത്തില്‍ പാരിതോഷികങ്ങളും കമിഷനും നല്‍കിയാണ് ഇ-നഗറ്റ്സ് തട്ടിപ്പിന് തുടക്കമിടുന്നതെന്ന് ഇ ഡി അധികൃതര്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ വാലറ്റില്‍ ലഭിക്കുന്ന ഈ പണം ഉപഭോക്താക്കള്‍ക്ക് പിന്‍വലിക്കാന്‍ കഴിയും. 

ഇതോടെ ഉപഭോക്താക്കള്‍ വലിയ കമിഷനും മറ്റും ലക്ഷ്യമിട്ട് കൂടുതല്‍ പണം നിക്ഷേപിക്കുന്നു. എന്നാല്‍ ഇതിനുപിന്നാലെ വാലറ്റില്‍നിന്ന് പണം പിന്‍വലിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. അപ്പോള്‍ മാത്രമാണ് തങ്ങള്‍ തട്ടിപ്പില്‍ കുടുങ്ങിയതായി ഉപഭോക്താക്കള്‍ തിരിച്ചറിയുന്നതെന്നും അധികൃതര്‍ പറഞ്ഞു.

Keywords: Kolkata: ED seizes crores in raids linked to 'E-Nuggets' mobile gaming app fraud, Kolkata, News, Business, Cheating, Raid, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia