ജന്മദിനാഘോഷത്തിനെത്തിയ യുവാവ് സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍

 


കൊല്‍കത്ത: (www.kvartha.com 19.07.2021) ജന്മദിനാഘോഷത്തിനെത്തിയ യുവാവ് സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍. കൊല്‍കത്ത സ്വദേശിയായ റിതേഷി(19)നെയാണ് സുഹൃത്ത് കൗശിക് മൊണ്ടാലിന്റെ ഗോള്‍ഫ് ഗ്രീനിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അതേസമയം സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും മകന്റെ മരണത്തിന് പിന്നില്‍ കൗശിക്കാണെന്നും ആരോപിച്ച് റിതേഷിന്റെ മാതാവ് പൊലീസില്‍ പരാതി നല്‍കി.

ജന്മദിനാഘോഷത്തിനെത്തിയ യുവാവ് സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍

കൗശിക്കിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനായി റിതേഷ് വെള്ളിയാഴ്ച വൈകിട്ട് 7.45 ഓടെയാണ് കൗശിക്കിന്റെ വീട്ടിലെത്തിയത്. തുടര്‍ന്ന് അന്ന് രാത്രി അവിടെ തന്നെ താമസിച്ച യുവാവിനെ പിറ്റേദിവസം മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

ശനിയാഴ്ച രാവിലെ റിതേഷിനെ വിളിച്ചപ്പോള്‍ ഉറക്കമുണര്‍ന്നില്ലെന്നും തുടര്‍ന്ന് ഭാഘജതിന്‍ സ്‌റ്റേറ്റ് ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയെന്നുമാണ് കൗശിക്കിന്റെയും കുടുംബത്തിന്റെയും മൊഴി. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാരും പറഞ്ഞു. തുടര്‍ന്ന് റിതേഷിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

അമിതമായ അളവില്‍ മദ്യം കഴിച്ചതാകാം മരണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹത്തില്‍ പരിക്കേറ്റ പാടുകളില്ലെന്നും പൊലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി കൗശിക്കിന്റെ വീട്ടില്‍നിന്ന് ഭക്ഷണത്തിന്റെ സാമ്പിളുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഫൊറന്‍സിക് സംഘവും വീട്ടില്‍ പരിശോധന നടത്തി.

Keywords:  Kolkata: 19-year-old man found dead at friend’s house after liquor consumption during birthday part, Kolkota, News, Birthday Celebration, Friends, Hospital, Dead, Complaint, Police,  National,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia