SWISS-TOWER 24/07/2023

കൊച്ചി മെട്രോ നിര്‍മാണം എങ്ങുമെത്തിയില്ല: യാത്രാ ടിക്കറ്റിന്റെ കാര്യം ധാരണയായി

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 21/01/2015) കൊച്ചിയില്‍ മെട്രോയുടെ നിര്‍മാണ ജോലികള്‍ എങ്ങുമെത്താതെ കൊച്ചിക്കാര്‍ വലയുമ്പോഴും മെട്രോയില്‍ യാത്രചെയ്യാനുള്ള ടിക്കറ്റിന്റെ കാര്യത്തില്‍ ധാരണയായി. ഡല്‍ഹി മെട്രോയ്ക്ക് സമാനമായി കൊച്ചിയിലും മെട്രോ യാത്രചെയ്യാന്‍ ടിക്കറ്റിനുപകരം റീച്ചാര്‍ജ് ചെയ്യാന്‍ പാകത്തിലുള്ള കാര്‍ഡുകള്‍ ഉണ്ടാക്കാനാണ് തീരുമാനം. ഈ കാര്‍ഡുകള്‍ ബോട്ടുയാത്ര, ഷോപ്പിങ് എന്നിവയ്ക്കും ഉപയോഗിക്കാം.

ഇത്തരം കാര്‍ഡുകള്‍ തയ്യാറാക്കാന്‍ കെ.എം.ആര്‍.എല്‍. നാഷണല്‍ പേമെന്റ് കോര്‍പ്പറേഷനുമായി ധാരണയായി. ഡല്‍ഹിയില്‍ നടന്ന കെ.എം.ആര്‍.എല്‍. ബോര്‍ഡ് യോഗം ഇക്കാര്യവും പരിഗണിച്ചു. ഡല്‍ഹി മെട്രോയും വിവിധോദ്ദേശ്യ കാര്‍ഡുകള്‍ രംഗത്തിറക്കിയിരുന്നു.

എന്നാല്‍, അവ മെട്രോയിലും ബസ്സിലുമുള്ള യാത്രയ്ക്കു മാത്രമേ ഉപയോഗിക്കാനാവൂ. ബാങ്കുകളിലെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ ഉപയോഗം മുഴുവന്‍ മെട്രോ കാര്‍ഡിലൂടെ നടക്കുമെന്നാണ് കൊച്ചി മെട്രോയിലെ കാര്‍ഡിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ കൊച്ചി മെട്രോ കാര്‍ഡുകള്‍ മറ്റു നഗരങ്ങളിലേക്കുള്ള യാത്രയിലും ഉപകരിക്കും. വനിതകള്‍ക്കുള്ള തൊഴിലവസരത്തിന് കൊച്ചി മെട്രോ മുന്‍ഗണന നല്‍കും. മെട്രോ സര്‍വീസിലും നടത്തിപ്പിലുമൊക്കെ വനിതാജീവനക്കാരെ നിയമിക്കാനും കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
കൊച്ചി മെട്രോ നിര്‍മാണം എങ്ങുമെത്തിയില്ല: യാത്രാ ടിക്കറ്റിന്റെ കാര്യം ധാരണയായി

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kochi Metro, Train Ticket, Card, Delhi Metro, Recharge, Shopping, Boat , KMRC, Bus.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia