Too Much Tea? | ചായ അമിതമായി കുടിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ സൂക്ഷിക്കുന്നത് നല്ലത്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (KVARTHA) ചായ പലരുടെയും പ്രിയപ്പെട്ട പാനീയമാണ്. ചായ കുടിച്ചില്ലെങ്കിൽ എന്തോ ഒരു കുറവ് പോലെ ആയിരിക്കും ഇവർക്ക്. മിക്കവരും ഓരോ ദിവസവും തുടങ്ങുന്നത് തന്നെ ഒരു കപ്പ്, ചായയിലോ കോഫിയിലോ ആവാം. ദിവസവും ഒന്നോ രണ്ടോ ചായ കുടിക്കുന്നത് കൊണ്ട് ഒരു പ്രശ്നവും ഇല്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ചായയുടെ അളവും സമയവും തെറ്റുമ്പോൾ അത് മോശമായി ശരീരത്തെ ബാധിച്ചേക്കാം. ശരിക്കും ചായ അനാരോഗ്യ പാനീയമാണോ?

Too Much Tea? | ചായ അമിതമായി കുടിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ സൂക്ഷിക്കുന്നത് നല്ലത്

ടാനിൻ, കഫീൻ എന്നിങ്ങനെ രണ്ട് ഘടകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ചായ അമിതമാവുന്നത് അത്ര നല്ലതല്ല. ഇത് രണ്ടും രക്തത്തിലേക്ക് അയണിന്റെ സഞ്ചാരത്തെ തടയാൻ കാരണമാകും. അതിനാൽ രക്ത കുറച്ചിൽ ശരീരത്തെ അനാരോഗ്യ അവസ്ഥയിലേക്ക് നയിക്കും. അനീമിയ പോലുള്ള അവസ്ഥക്കും ചായ നല്ലതല്ല. 400 മി ലിറ്ററിൽ കൂടുതൽ ചായ കുടിക്കാൻ പാടില്ലെന്നാണ് വാസ്തവം. ചായ കൃത്യമായ അളവിൽ കുടിക്കുമ്പോൾ ഉണർവ് ഉണ്ടാകുന്നു. എന്നാൽ ചായ അമിതമാകുമ്പോൾ ശരീരം കൂടുതൽ ക്ഷീണിക്കുന്നു.

രാത്രി കാലങ്ങളിൽ ചായ പതിവാക്കുന്നവരും ഉണ്ട്. അതൊന്നും ആരോഗ്യകരമല്ല. മെലാറ്റിൻ എന്ന ഹോർമോൺ ഉത്പാദനത്തെ തടയുന്നതിനാല്‍ രാത്രിയുള്ള ഉറക്കം നഷ്ടപ്പെടാനും കാരണമാകും. ഉത്കണ്ഠ പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാനും അമിതമായ ചായ കുടി ഇടവരുത്തും. ഹൃദയമിടിപ്പ് കൂട്ടാനും കാരണമാകും. അസിഡിറ്റി പോലെയുള്ള ഉദര പ്രശ്നങ്ങൾക്കും അമിതമായ ചായ കുടി കാരണമായേക്കാം.

ദഹനവ്യസ്ഥയെ കൂടി ഇത് ബാധിക്കുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. കടുപ്പം കൂടിയ ചായയാണ് കൂടുതൽ പേർക്കും ആവശ്യം. അതും ആരോഗ്യകരമല്ല. സാധാരണ ഒരളവിൽ ദിവസം ഒന്നോ രണ്ടോ ചായ കുടിക്കുന്നതിൽ പ്രശ്നമില്ല. തലച്ചോറിന്റെ ഉണർവിനും ഉന്മേഷത്തിനും ചായ കുടിക്കുന്നത് നല്ലതാണ്. എന്നാൽ അത് കൃത്യമായ ഒരളവിൽ മാത്രം ശീലിക്കുക. ചെറിയ കുട്ടികൾക്കും അസമയത്തോ അധികം അളവിലോ ചായ കൊടുക്കുന്ന ശീലം മാതാപിതാക്കൾ ശീലിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

Keywords: News, National, New Delhi, Tea, Health, Lifestyle, Doctor, Sleep, Heartbeat, Children, Parents,  Know the side effects of drinking too much tea.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script