SWISS-TOWER 24/07/2023

Court Order | കെഎം ഷാജി ഉള്‍പ്പെട്ട പ്ലസ് ടു കോഴക്കേസിലെ എല്ലാ മൊഴികളും ഹാജരാക്കണമെന്ന് സുപ്രീംകോടതി

 
KM Shaji Plus Two bribery case: SC demands all testimonies
KM Shaji Plus Two bribery case: SC demands all testimonies

Photo Credit: Facebook / Supreme Court Of India

ADVERTISEMENT

● നവംബര്‍ 26-ന് മുമ്പ് ഹാജരാക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്
● കേസ് രജിസ്റ്റര്‍ ചെയ്തത് വിജിലന്‍സ്
● 2014-ല്‍ അഴീക്കോട് സ്‌കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി

ന്യൂഡെല്‍ഹി: (KVARTHA) മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി ഉള്‍പ്പെട്ട പ്ലസ് ടു കോഴക്കേസിലെ എല്ലാം മൊഴികളും ഹാജരാക്കണമെന്ന് സുപ്രീംകോടതി.  കേസില്‍ ഇതുവരെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ മൊഴികളും തങ്ങള്‍ക്ക് കാണണം എന്നാണ് കോടതിയുടെ നിര്‍ദേശം. നവംബര്‍ 26-ന് മുമ്പ് മൊഴികള്‍ ഹാജരാക്കാന്‍ ആണ് ജസ്റ്റിസ് മാരായ അഭയ് എസ് ഓക, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവര്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുന്നത്.

Aster mims 04/11/2022

2014-ല്‍ അഴീക്കോട് സ്‌കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെഎം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2020-ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം എടുത്തുപറഞ്ഞത്. 

വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഷാജിക്ക് എതിരെ മൊഴികളും, തെളിവുകളും ലഭിച്ചതായി സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ നീരജ് കിഷന്‍ കൗളും, സ്റ്റാന്റിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദും സുപ്രീം കോടതിയെ അറിയിച്ചു.

കോഴ നല്‍കിയിട്ടുണ്ടെന്ന് സ്‌കൂള്‍ മാനേജര്‍ നല്‍കിയ ആദ്യ മൊഴിയില്‍ സമ്മതിച്ചിരുന്നുവെങ്കിലും പിന്നീട് മൊഴി മാറ്റിയെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കേസുമായി ബന്ധപ്പെട്ട മൊഴികളും, മാറ്റി പറഞ്ഞ മൊഴികളും തങ്ങള്‍ക്ക് കാണണം എന്ന്  കോടതി അറിയിച്ചത്. കെ എം ഷാജിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ നിഖില്‍ ഗോയല്‍, അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ എന്നിവരാണ് ഹാജര്‍ ആയത്.

#KMShaji #BriberyCase #SupremeCourt #KeralaPolitics #Vigilance #PlusTwo

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia