Marriage | ഇന്‍ഡ്യന്‍ ക്രികറ്റ് താരം കെ എല്‍ രാഹുലും അതിയ ഷെട്ടിയും ജനുവരി 23ന് വിവാഹിതരാവുന്നു; 3 ദിവസം നീണ്ടു നില്ക്കുന്ന ആഘോഷം
Jan 13, 2023, 17:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com) ഇന്‍ഡ്യന്‍ ക്രികറ്റ് താരം കെ എല്‍ രാഹുലിന്റേയും സുനില്‍ ഷെട്ടിയുടെ മകള്‍ അതിയ ഷെട്ടിയുടേയും വിവാഹം ഈ വര്‍ഷം ഉണ്ടാകുമെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ സുനില്‍ ഷെട്ടി പറഞ്ഞിരുന്നു. ഇപ്പോഴിതാ വിവാഹ തീയതി പുറത്തു വന്നിരിക്കുകയാണ്. ജനുവരി 23നാണ് കാത്തിരുന്ന ആ താരവിവാഹം നടക്കുക.
മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന ആഘോഷങ്ങളില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. സുനില്‍ ഷെട്ടിയുടെ ഖണ്ടയിലുള്ള ഫാം ഹൗസില്‍ വെച്ചാകും ചടങ്ങുകള്‍ നടക്കുക. സിനിമയിലേയും ക്രികറ്റിലേയും സുഹൃത്തുക്കള്‍ക്ക് വേണ്ടി വിവാഹശേഷം വിരുന്ന് സംഘടിപ്പിക്കുമെന്ന് സുനില്‍ ഷെട്ടിയുടെ കുടുംബത്തെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട് ചെയ്തു.
അതേസമയം, വിവാഹത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ദീര്‍ഘനാളുകളായി അതിയയും രാഹുലും പ്രണയത്തിലാണ്. ഇരുവരും ഒന്നിച്ച് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. കൂടാതെ സമൂഹ മാധ്യമങ്ങളിലും ഇരുവരും തമ്മിലുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.
Keywords: News,National,India,Mumbai,Marriage,Entertainment,Lifestyle & Fashion, KL Rahul & Athiya Shetty to tie the knot on THIS date
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

