Government Scheme | വരുമാനം ഇങ്ങനെയും; ഒരിക്കൽ നിക്ഷേപിച്ചാൽ ഇരട്ടി പണം നേടാം; ഈ സർകാർ പദ്ധതിയെ കുറിച്ച് അറിയാം

 


ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) പണം നിക്ഷേപിച്ച് പണം സമ്പാദിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിരവധി നല്ല സർകാർ പദ്ധതികളുണ്ട്. സുരക്ഷിതവും ഉറപ്പുള്ളതുമായ വരുമാനത്തിനുള്ള മികച്ച നിക്ഷേപമാണ് പോസ്റ്റ് ഓഫീസ് ചെറുകിട സമ്പാദ്യ പദ്ധതികൾ. പോസ്റ്റ് ഓഫീസിന്റെ കിസാൻ വികാസ് പത്ര സ്കീം (KVP) അത്തരമൊരു സേവിംഗ്സ് സ്കീമാണ്, അതിൽ ഒരു നിശ്ചിത വർഷത്തിന് ശേഷം നിങ്ങളുടെ പണം ഇരട്ടിയാകും. കിസാൻ വികാസ് പത്ര പദ്ധതി ദീർഘകാല നിക്ഷേപത്തിന് ഏറ്റവും മികച്ചതാണ്. ഇതിൽ നിങ്ങൾ നിക്ഷേപിച്ച പണം എപ്പോഴും പൂർണമായും സുരക്ഷിതമായിരിക്കും.
                  
Government Scheme | വരുമാനം ഇങ്ങനെയും; ഒരിക്കൽ നിക്ഷേപിച്ചാൽ ഇരട്ടി പണം നേടാം; ഈ സർകാർ പദ്ധതിയെ കുറിച്ച് അറിയാം

പണം നിക്ഷേപിച്ച് 10 വർഷം നാല് മാസം അതായത് 124 മാസം കഴിയുമ്പോൾ നിങ്ങളുടെ പണം ഇരട്ടിയാകും. നിലവിൽ കിസാൻ വികാസ് പത്രയുടെ പലിശ നിരക്ക് 6.9 ശതമാനമാണ്. ഇതിൽ, നിങ്ങൾക്ക് കുറഞ്ഞത് 1,000 രൂപയും തുടർന്ന് 100 രൂപയുടെ ഗുണിതങ്ങളും നിക്ഷേപിക്കാം. നിക്ഷേപത്തിന് പരമാവധി പരിധിയില്ല.


ആർക്കൊക്കെ അകൗണ്ട് തുറക്കാം


18 വയസിന് മുകളിലുള്ള ഏതൊരു ഇൻഡ്യക്കാരനും കിസാൻ വികാസ് പത്രയിൽ അകൗണ്ട് തുറക്കാം. അകൗണ്ട് തുറക്കുന്നതിന് ഉയർന്ന പ്രായപരിധിയില്ല. എന്നിരുന്നാലും, 10 വയസിന് താഴെയുള്ള പ്രായപൂർത്തിയാകാത്തവർക്കും ഇതിൽ നിക്ഷേപിക്കാം, അത് മാതാപിതാക്കളുടെ മേൽനോട്ടത്തിലായിരിക്കും. പണം നിക്ഷേപിക്കുന്നതിന്, നിങ്ങൾ ഇൻഡ്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിൽ അകൗണ്ട് തുറക്കേണ്ടതുണ്ട്. അതിനായി അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിക്കുക.

സവിശേഷതകൾ

കിസാൻ വികാസ് പത്ര വഴി ഏത് പോസ്റ്റ് ഓഫീസിലും നിക്ഷേപിക്കാം. ഈ സ്കീം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് മാറ്റാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. കൂടാതെ ഒരു പോസ്റ്റ് ഓഫീസിൽ നിന്ന് മറ്റൊരു പോസ്റ്റ് ഓഫീസിലേക്ക് അകൗണ്ടുകൾ മാറ്റാനും കഴിയും.

നിക്ഷേപ പരിധി

നിക്ഷേപ പരിധിയില്ലാത്തതിനാൽ കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്, അതിനാൽ 50,000 രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങൾക്ക് സർകാർ 2014 ൽ പാൻ കാർഡ് നിർബന്ധമാക്കി. 10 ലക്ഷമോ അതിൽ കൂടുതലോ നിക്ഷേപിക്കുകയാണെങ്കിൽ, ഐടിആർ, സാലറി സ്ലിപ്, ബാങ്ക് സ്റ്റേറ്റ് മെന്റ് തുടങ്ങിയ വരുമാന തെളിവുകളും സമർപിക്കേണ്ടതുണ്ട്. ഇതിന് പുറമെ തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് നൽകണം. 1988 ലാണ് ഈ പദ്ധതി ആരംഭിച്ചത്. രാജ്യത്തുടനീളമുള്ള 1.5 ലക്ഷത്തിലധികം പോസ്റ്റ് ഓഫീസ് ശാഖകളിൽ കിസാൻ വികാസ് പത്രയിൽ നിക്ഷേപത്തിനുള്ള സൗകര്യം ലഭ്യമാണ്.

Keywords: Kisan Vikas Patra Scheme In Post Office, National, News, Top-Headlines, Newdelhi, Latest-News, Government, Investment, Post office, Cash, Scheme, Bank.


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia