Kiran Rao | അഭിപ്രായവ്യത്യാസങ്ങളോ പ്രശ്‌നങ്ങളോ ഒന്നും തന്നെ ഉണ്ടായിട്ടില്ല; നടന്‍ ആമിര്‍ ഖാനുമായുള്ള വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തി സംവിധായക കിരണ്‍ റാവു
Apr 6, 2024, 18:59 IST
മുംബൈ: (KVARTHA) ബോളിവുഡ് താരം ആമിര്‍ ഖാനുമായുള്ള വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തി സംവിധായക കിരണ്‍ റാവു. അഭിപ്രായവ്യത്യാസങ്ങളോ പ്രശ്‌നങ്ങളോ അല്ല തങ്ങളുടെ ജീവിതം വേര്‍പിരിയാന്‍ കാരണമെന്നും തന്റെ വളര്‍ചക്ക് വിവാഹമോചനം ആവശ്യമായിരുന്നുവെന്നും കിരണ്‍ റാവു പറഞ്ഞു. ഇപ്പോഴും നടനുമായി വളരെ നല്ല ബന്ധമാണെന്നും വിവാഹമോചനം തങ്ങളുടെ സൗഹൃദത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
കിരണ്‍ റാവുവിന്റെ വാക്കുകള്‍:
ഒരു വര്‍ഷത്തോളം ഒന്നിച്ചു താമസിച്ചതിന് ശേഷമാണ് ഞാനും ആമിറും വിവാഹം കഴിക്കുന്നത്. വ്യക്തിയായും ദമ്പതികളായും സമൂഹത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെങ്കില്‍ അതൊരു മഹത്തരമായ കാര്യമാണ്. വിവാഹം, പ്രത്യേകിച്ച് സ്ത്രീകളിലുണ്ടാക്കുന്ന നിയന്ത്രണത്തെക്കുറിച്ച് ഞങ്ങള്‍ വേണ്ടത്ര സംസാരിച്ചിട്ടില്ല. വിവാഹമോചനത്തില്‍ ഭയമോ ആശങ്കയോ ഇല്ല.
കാരണം വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങള്‍ നല്ല ബന്ധം ഇപ്പോഴും തുടരുന്നുണ്ട്. ഞങ്ങള്‍ പരസ്പരം ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു. അതിന് ഇപ്പോഴും മാറ്റമൊന്നുമുണ്ടായിട്ടില്ല. ജീവിതത്തില്‍ എനിക്ക് എന്റേതായ ഒരു സ്‌പെയ്‌സ് വേണമായിരുന്നു. സ്വതന്ത്രമായി ജീവിക്കാന്‍ ആഗ്രഹിച്ചു. എനിക്ക് സ്വയം വളരാന്‍ അത് ആവശ്യമായിരുന്നു. അത് ആമിര്‍ അംഗീകരിക്കുകയും പിന്തുണക്കുകയും ചെയ്തു.
അഭിപ്രായ വ്യത്യസങ്ങളോ മറ്റുള്ള പ്രശ്‌നങ്ങളോ അല്ല ഞങ്ങളുടെ വിവാഹമോചനത്തിന് കാരണം. അതിനാല്‍ വേര്‍പിരിയലിനെ പേടിക്കുന്നില്ല- എന്നും കിരണ്‍ റാവു പറഞ്ഞു. 2005ല്‍ ആണ് ആമിര്‍ ഖാനും കിരണ്‍ റാവുവും വിവാഹിതരാകുന്നത്. 2021 ല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. ഇവര്‍ക്ക് ആസാദ് റാവു ഖാന്‍ എന്നൊരു മകനുണ്ട്.

Keywords: Kiran Rao on divorce with Aamir Khan: ‘I wanted to live independently’, Mumbai, News, Kiran Rao, Divorce, Aamir Khan, Friendship, Director, Women, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.