കിരണ്‍ ബേദിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എതിര്‍പ്പ്; പ്രചാരണചുമതലയുള്ള നരേന്ദ്ര ടണ്‍ഡന്‍ രാജി വച്ചു
Feb 2, 2015, 11:58 IST
ന്യൂഡല്‍ഹി: (www.kvartha.com 02/02/2015) ഡല്‍ഹി തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കിരണ്‍ബേദിയുടെ പ്രചാരണചുമലയുള്ള നേതാവും പാര്‍ട്ടി മുതിര്‍ന്ന അംഗവുമായ നരേന്ദ്ര ടണ്‍ഡന്‍ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചു. കിരണ്‍ബേദിയെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.
കിരണ്‍ബേദിയുടെ സഹായികള്‍ ഓരോ വിഷയത്തിലും ഓരോ നിമിഷവും എന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് തുടങ്ങുന്ന രാജിക്കത്ത് അദ്ദേഹം ബിജെപി അധ്യക്ഷന്‍ അമിത്ഷായ്ക്കു കൈമാറി. സഹിക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനമെന്നും ലാത്തിച്ചാര്‍ജ് നടത്തിയവര്‍ക്ക് തങ്ങളെ ഭരിക്കാന്‍ അധികാരമില്ലെന്നും ടണ്‍ഡന്‍ പറഞ്ഞു.
ടണ്‍ഡണിന്റെ അപ്രതീക്ഷിതരാജി ബിജെപിയെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കിരണ്‍ബേദിയെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ പാര്‍ട്ടിക്കകത്ത് എതിര്‍പ്പ് നിലനില്‍ക്കുന്നുവെന്ന് പ്രചരണമുണ്ടായിരുന്നുവെങ്കിലും ഇതിനെ ഖണ്ഡിച്ച് കൊണ്ട് കിരണ്‍ബേദി തന്നെ രംഗത്തെത്തിയിരുന്നു. ഡല്‍ഹിയിലെ ബിജെപി ഒറ്റക്കെട്ടായി തനിക്ക് പിന്നിലുണ്ടെന്ന്ായിരുന്നു ബേദിയുടെ വാദം
എന്നാല്‍ പ്രചാരണചുമതലയുള്ള വ്യക്തി തന്നെ ബിജെപിയില്‍ നിന്ന് ഒഴിയുന്നതിലൂടെ പാര്‍ടി പ്രവര്‍ത്തകര്‍ക്ക് കിരണ്‍ബേദിയോടുള്ള എതിര്‍പ്പാണ് പ്രകടമാവുന്നതെന്നാണ് പലരും ചൂണ്ടികാണിക്കുന്നത്

Also Read:
അക്രമം: ബോവിക്കാനത്തും പൊവ്വലിലും ഹര്‍ത്താല്‍, പോലീസ് ജാഗ്രതയില്‍
Keywords: Assembly Election, New Delhi, Kiran Bedi, BJP, Resigned, President, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.