ജയപരാജയങ്ങള്‍ക്കുമപ്പുറം ഈ സൗഹൃദം; കുശലാന്വേഷണങ്ങളുമായി കേജ്രിവാളും ബേദിയും

 


ന്യൂഡല്‍ഹി:  (www.kvartha.com 18/02/2015) ഡല്‍ഹി തെരഞ്ഞെടുപ്പിനുശേഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട അരവിന്ദ് കേജ്രിവാളും കിരണ്‍ബേദിയും ഒരു വേദിയില്‍ ഒത്തുചേര്‍ന്നു. അവിടെ എതിരാളികളായിരുന്നില്ല അവര്‍ മറിച്ച് നല്ല സുഹൃത്തുക്കളായിരുന്നു. ഡല്‍ഹി തെരഞ്ഞെടുപ്പ് നല്‍കിയ വന്‍ വിജയത്തിനും കനത്ത പരാജയത്തിനും ശേഷമുള്ള ആ സൂഹൃത്തുക്കളുടെ കൂടി കാഴ്ചയ്ക്ക് വേദിയായത് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ഭീം സൈന്‍ ബാസിയുടെ വസതിയും.

കമ്മീഷണരുടെ വസതിയില്‍ ചൊവ്വാഴ്ച നടന്ന ഒരു സ്വകാര്യ ചടങ്ങിലായിരുന്നു ആ ഒത്തുചേരല്‍. നേരംപോക്കുകളും കുശലാന്വേഷണങ്ങളും കൈമാറിയ അവര്‍ ദീര്‍ഘ സമയം സംസാരിച്ചു. ചടങ്ങില്‍ കെജ്‌രിവാളിന്റെ അടുത്ത സീറ്റിലായിരുന്നു കിരണ്‍ബേദി ഇരുന്നിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചടങ്ങില്‍ എത്തിയിരുന്നു.

ജയപരാജയങ്ങള്‍ക്കുമപ്പുറം ഈ സൗഹൃദം; കുശലാന്വേഷണങ്ങളുമായി കേജ്രിവാളും ബേദിയുംഎ എ പിയില്‍ നിന്ന് ബിജെപിയിലേക്ക് മാറിയതിന്റെ ദേഷ്യങ്ങളൊന്നുമില്ലാതെ കേജ്രിവാളാണ് ബേദിയുമായുള്ള ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചിരുന്നത്. കെജ്‌രിവാളിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ച കിരണ്‍ ബേദി ആവശ്യമായ വിശ്രമമെടുക്കണമെന്നും നിര്‍ദേശിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, രാഷ്ട്രപതി പ്രണാബ് മുഖര്‍ജി എന്നിവരും ചടങ്ങിലുണ്ടായിരുന്നു. ഇവരുമായും കെജ്‌രിവാള്‍ കൂടിക്കാഴ്ച നടത്തി. കെജ്‌രിവാള്‍ ആയിരുന്നു ചടങ്ങിന്റെ മുഖ്യ ആകര്‍ഷണം. തന്റെ ഭാര്യയ്ക്കും ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും ഒപ്പമായിരുന്നു അദ്ദേഹം ചടങ്ങില്‍ എത്തിയിരുന്നത്.

Also Read:
  സ്‌കൂട്ടറില്‍ ലോറിയിടിച്ച് ഗൃഹനാഥന്‍ മരിച്ചു
Keywords:  Kiran Bedi, New Delhi, Assembly Election, Police, Home, Prime Minister, Narendra Modi, BJP, National


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia