ഓടുന്ന ട്രെയിനിന് മുന്നില്‍നിന്ന് സെല്‍ഫിയെടുക്കാനുള്ള സാഹസം കലാശിച്ചത് ദുരന്തത്തില്‍; വണ്ടി തട്ടി സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം
Dec 5, 2021, 10:44 IST
രുദ്രാപുര്‍: (www.kvartha.com 05.12.2021) ഉത്തരാഖണ്ഡിലെ രുദ്രാപുരില്‍ ഓടുന്ന ട്രെയിനിന് മുന്നില്‍നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ രണ്ട് യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു. ലോകേഷ് ലോനി (35), മനീഷ് കുമാര്‍(25) എന്നിവരാണ് മരിച്ചത്. റെയില്‍വേ ക്രോസിങ്ങില്‍വച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ അതിവേഗത്തിലെത്തിയ ട്രെയിന്‍ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇരുവരും തല്‍ക്ഷണം മരിച്ചു.
ഡെറാഡൂണില്‍ നിന്ന് കാത്ഗോഡത്തേക്ക് പോകുന്ന ട്രെയിനാണ് ഇടിച്ചത്. അല്‍മോറയില്‍ നിന്ന് രുദ്രാപുരില്‍ താമസിക്കുന്ന പൊലീസുകാരിയായ സഹോദരി ലക്ഷ്മിയെ കാണാനാണ് ലോകേഷും സുഹൃത്തും എത്തിയതെന്ന് സീനിയര്‍ സബ് ഇന്‍സ്പെക്ടര്‍ സതീഷ് കപ്ഡി പറഞ്ഞു.
ഓടുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതാണ് മരണകാരണമെന്നും ഇരുവരും മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു. ഇരുവരുടെയും മൃതദേഹം പോസ്റ്റ് മോര്‍ടെത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.