Campus Placement | ഒരു വിദ്യാർഥിക്ക് 63 ലക്ഷം രൂപ ശമ്പള പാക്കേജ്; 2023ൽ ഈ സ്ഥാപനത്തിൽ നിന്ന് പഠിച്ചിറങ്ങിയ മുഴുവൻ പേർക്കും പ്ലേസ്‌മെന്റ്

 


ന്യൂഡെൽഹി: (KVARTHA) ഭുവനേശ്വറിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി (KIIT) യിലെ മുഴുവൻ വിദ്യാർഥികൾക്കും പ്ലേസ്‌മെന്റ് ലഭിച്ച് ചരിത്രം കുറിച്ചു. 6,200 തൊഴിൽ അവസരങ്ങളാണ് രേഖപ്പെടുത്തിയത്. സ്‌കൂൾ ഓഫ് മാനേജ്‌മെന്റ്, ബയോടെക്‌നോളജി, ലോ എന്നിവിടങ്ങളിൽ നിന്നായി അയ്യായിരത്തോളം വിദ്യാർഥികൾ പ്ലേസ്‌മെന്റിൽ പങ്കെടുത്തു. 2023-ൽ 750-ലധികം കമ്പനികൾ പ്ലേസ്‌മെന്റിൽ പങ്കെടുത്തു.
 
Campus Placement | ഒരു വിദ്യാർഥിക്ക് 63 ലക്ഷം രൂപ ശമ്പള പാക്കേജ്; 2023ൽ ഈ സ്ഥാപനത്തിൽ നിന്ന് പഠിച്ചിറങ്ങിയ മുഴുവൻ പേർക്കും പ്ലേസ്‌മെന്റ്

2023-ലെ ബിരുദ ബാച്ചിനുള്ള കാമ്പസ് പ്ലേസ്‌മെന്റ് ഡ്രൈവിൽ ശരാശരി ശമ്പള പാക്കേജിലും ഗണ്യമായ കുതിപ്പുണ്ടായി. 8.2 ലക്ഷം രൂപയാണ് നിയമനം ലഭിച്ചവരുടെ ശരാശരി ശമ്പളം. കൂടാതെ 63 ലക്ഷം രൂപയുടെ ഏറ്റവും ഉയർന്ന ശമ്പള പാക്കേജ് ഒരു വിദ്യാർഥിക്ക് ലഭിച്ചു. ഇതോടെ ശമ്പളത്തിന്റെ കാര്യത്തിൽ കെഐഐടി മികച്ച ദേശീയ ഉന്നത വിദ്യാഭ്യാസ സ്ഥാപങ്ങളുടെ പട്ടികയിൽ ഇടം നേടി.

പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും സാമൂഹിക പ്രവർത്തകനുമായ പ്രൊഫ. അച്യുത സാമന്ത സ്ഥാപിച്ച കെ ഐ ഐ ടി 1997-ൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായി മാറി. അതിനുശേഷം, എല്ലാ അക്കാദമിക് കോഴ്‌സുകളിലും ഏകദേശം 100 ശതമാനം പ്ലേസ്‌മെന്റ് രേഖപ്പെടുത്തുന്നു. 2004ൽ സർക്കാർ ഡീംഡ് യൂണിവേഴ്സിറ്റിയായി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ എൻ ഐ ആർ എഫ് (NIRF) റാങ്കിംഗിൽ 2022ൽ രാജ്യത്തെ ഏറ്റവും മികച്ച 16-ാമത്തെ സർവകലാശാലയായി തിരഞ്ഞെടുത്തിട്ടുണ്ട്.

Keywords:   News-Malayalam-News, National, National-News, New Delhi, Placement, Education, Lifestyle, Average Salary, KIIT Placement: Student Bags Rs. 63 Lakh Job Offer, Significant Increase in Average Salary.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia