Kidney Cancer | വൃക്കയിലെ അര്‍ബുദത്തെ സൂക്ഷിക്കുക, ജീവന് തന്നെ ഭീഷണിയാണ്; ഈ ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കരുത്
Apr 2, 2024, 11:37 IST
ന്യൂഡെൽഹി: (KVARTHA) കാൻസർ ശരീരത്തിന്റെ മിക്ക അവയവങ്ങളെയും ബാധിക്കുന്ന രോഗാവസ്ഥയാണ്. പല തരത്തിലും പേരിലും കാൻസറുകൾ പെരുകി വരുന്നു. നമ്മുടെ ദൈനം ദിന ജീവിത ശൈലികൾ നമ്മുടെ ശരീരത്തിന് നൽകുന്ന ആഘാതങ്ങൾ വലുതാണ്. മോശമായ ഭക്ഷണ രീതിയും വ്യായാമക്കുറവും താളം തെറ്റിയ ഉറക്കവും നമ്മുടെ ആരോഗ്യത്തെ നശിപ്പിച്ചു രോഗങ്ങൾക്ക് വഴിവെക്കുന്നു. കാൻസറുകളിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ് വൃക്കയിലെ അർബുദം.
< !- START disable copy paste -->
ലോകത്ത് പ്രതിവർഷം ഏകദേശം 1,80,000 ആളുകളുടെ മരണങ്ങൾക്ക് കാരണമായി മാറിയ രോഗമാണ് കിഡ്‌നി കാൻസർ. നമ്മുടെ രാജ്യമായ ഇന്ത്യയിൽ ഏകദേശം ഇരുപതിനായിരത്തിനു മുകളിൽ കിഡ്നി കാൻസർ രോഗികൾ ഉണ്ടെന്നാണ് കണക്കുകൾ രേഖപ്പെടുത്തുന്നു. വർധിച്ചു വരുന്ന കിഡ്‌നി കാൻസർ രോഗങ്ങൾ ഓരോരുത്തരും വൃക്കയുടെ ആരോഗ്യം ശ്രദ്ധിക്കേണ്ട ആവശ്യകത ചൂണ്ടിക്കാട്ടുന്നു. നമ്മുടെ ശരീരത്തിൽ കിഡ്നിയുടെ പ്രവർത്തനം ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ സ്വാധീനിക്കുന്നു.
അരക്കെട്ടിന് മുകളിൽ, നട്ടെല്ലിന് ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന അവയവമാണ് വൃക്ക. രക്തം ശുദ്ധീകരിക്കാനും ശരീരത്തിൽ നിന്ന് ആവശ്യമില്ലാത്ത ജലവും മാലിന്യവും നീക്കം ചെയ്യാനും സഹായിക്കുന്നതും വൃക്കയാണ്. രക്തസമ്മർദം നിയന്ത്രിക്കാനും ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കുന്നതിനും എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിനും കിഡ്‌നിയുടെ പ്രവർത്തനം അനിവാര്യമാണ്. വൃക്കയ്ക്കുള്ളിലെ ട്യൂമർ ആയി തുടങ്ങുന്ന കിഡ്‌നി കാൻസർ തിരിച്ചറിയാൻ വൈകിയാൽ ഗുരുതരമായ അവസ്ഥയിലേക്ക് എത്തിച്ചേക്കാം. മുഴകൾ വലുതാകും തോറും രക്തം ശുദ്ധീകരിക്കാനുള്ള വൃക്കകളുടെ കഴിവിനെ ബാധിക്കുന്നുവെന്ന് വൈദ്യ ശാസ്ത്രം പറയുന്നു.
ഈ രോഗാവസ്ഥ സ്ത്രീ പുരുഷ ഭേദമന്യേ വ്യത്യാസപ്പെട്ടിരിക്കുന്നു. പുരുഷന്മാരിലാണ് രോഗ സാധ്യത കൂടുതൽ. ഇന്ത്യയിൽ, പുരുഷന്മാരിൽ 442 പേരിൽ ഒരാൾക്കാണ് രോഗ സാധ്യത എങ്കിൽ സ്ത്രീകളിൽ 620 ൽ ഒന്നുമായിട്ട് വ്യത്യാസപ്പെട്ടിരിക്കുന്നു. വൃക്ക അർബുദം ബാധിച്ചവരിൽ ആദ്യ ഘട്ടത്തിൽ രോഗ ലക്ഷണങ്ങൾ കാണിക്കുന്നത് കുറവാണ്. രോഗം മൂർച്ഛിച്ച അവസ്ഥയിലാണ് ശരീരം രോഗലക്ഷണങ്ങൾ പ്രകടമാവുക. മൂത്രമൊഴിക്കുമ്പോൾ മൂത്രത്തോടൊപ്പം രക്തം കലർന്നിട്ടുള്ളത് ശ്രദ്ധയിൽ പെടുകയാണെങ്കിൽ അല്ലെങ്കിൽ ഇത് ഒന്നിലധികം തവണ ഉണ്ടാവുകയാണെങ്കിൽ വൈദ്യ പരിശോധന നടത്തുന്നതാണ് ഉചിതം.
മൂത്രത്തിലെ നിറം മാറ്റവും അപകടമാണ്. മൂത്രത്തിലെ ചുവപ്പ് നിറം കിഡ്നിയുടെ തകരാറിനെ കാണിക്കുന്നു. കിഡ്‌നി കാൻസർ ഉള്ള രോഗികൾക്ക് ഇടവിട്ടുള്ള പനി പതിവായിരിക്കും. ഇത് കുറച്ചധികം ആഴ്ചകൾ നീണ്ടു നിൽക്കുന്നതായിരിക്കും. അകാരണമായി വിശപ്പ് കുറഞ്ഞു വരുന്നതും അതിവേഗത്തിലുള്ള തടി കുറയലും ശ്രദ്ധിക്കേണ്ട സൂചനയാണ്. പുരുഷന്മാരിൽ വൃഷണസഞ്ചിയിൽ ഉണ്ടാകുന്ന വീക്കം ശ്രദ്ധിക്കുക. വൃക്കയിലെ ട്യൂമർ മൂലമാകാം ഇങ്ങനെ സംഭവിക്കുന്നത്. ഇത് വൃഷണസഞ്ചിയിലേയ്ക്കുള്ള രക്തപ്രവാഹത്തെയും ബാധിക്കും.
ശരീരത്തിന് ഉണ്ടാകുന്ന അകാരണമായ വിളർച്ച, അമിതമായ ക്ഷീണം എന്നിവയും ശ്രദ്ധിക്കേണ്ട സൂചനകളാണ്. വൃക്കയിലെ തകരാറുകൾ ചുവന്ന രക്താണുക്കളുടെ ഉൽപാദനം കുറയുന്നതിനും അനീമിയക്കും കാരണമാവുകയും ചെയ്യുന്നു. അത് കൊണ്ട് അമിതമായ ക്ഷീണത്തിലേക്ക് നയിക്കുന്നു. ശക്തമായ ക്ഷീണത്തിനൊപ്പം അവയവങ്ങൾക്ക് ബലഹീനതയും അനുഭവപ്പെടാം. നല്ല ഉറക്കത്തിനു ശേഷവും ഊർജക്കുറവും പതിവായിരിക്കാം. ഇത്തരം ലക്ഷണങ്ങൾ കാണുകയാണെങ്കിൽ തീർച്ചയായും ഉടൻ ഡോക്ടറെ കാണുകയും ചികിത്സ ഉറപ്പ് വരുത്തുകയും ചെയ്യുക. വൃക്കയിലെ കാൻസർ തിരിച്ചറിയാൻ വൈകുംതോറും മറ്റു അവയവങ്ങളിലേക്ക് പടരാനും സാധ്യത കൂടുതലാണ്.

Keywords: News, Malayalam News, National, Health, Lifestyle, Kidney Cancer, Blood, Kidney Cancer: Symptoms and Signs
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.