Withdraws nomination | ബി ജെ പി 'തട്ടിക്കൊണ്ടുപോയ' സ്ഥാനാര്‍ഥി തിരിച്ചെത്തി; പിന്നാലെ സ്ഥാനാര്‍ഥിത്വവും പിന്‍വലിച്ചു; വെട്ടിലായി എഎപി
Nov 16, 2022, 16:47 IST
അഹ് മദാബാദ്: (www.kvartha.com) ഗുജറാതിലെ ആം ആദ്മി പാര്‍ടി( AAP) സ്ഥാനാര്‍ഥിയേയും കുടുംബത്തേയും ബിജെപി തട്ടിക്കൊണ്ടുപോയെന്ന് ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചതിനു തൊട്ടുപിന്നാലെ സൂറത് ഈസ്റ്റിലെ ആം ആദ്മി പാര്‍ടി സ്ഥാനാര്‍ഥി കഞ്ചന്‍ ജാരിവാല തിരികെയെത്തി.
വന്ന ഉടനെ അറിയിച്ചത് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍മാറുന്നുവെന്നാണ്. കഞ്ചന്‍ ജാരിവാലയുടെ പിന്‍വാങ്ങല്‍ പ്രഖ്യാപനത്തില്‍ തിരിച്ചടി നേരിട്ടിരിക്കയാണ് ആം ആദ്മി പാര്‍ടിക്ക്. ബിജെപിയുടെ സമ്മര്‍ദത്തിനു പിന്നാലെയാണ് കഞ്ചന്‍ ജാരിവാലയുടെ പിന്‍മാറ്റമെന്നാണ് എഎപിയുടെ ആരോപണം.
കഞ്ചന്‍ ജാരി വാലയെ ചൊവ്വാഴ്ച മുതല്‍ കാണാനില്ലെന്നും, പരാജയഭീതി പൂണ്ട ബിജെപി, സ്ഥാനാര്‍ഥിയെ തട്ടിക്കൊണ്ടുപോയെന്നും ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ബുധനാഴ്ച ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കഞ്ചന്‍ ജാരിവാല തിരികെ എത്തിയത്. കഞ്ചന്‍ ജാരിവാലയുടെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ബിജെപി സമ്മര്‍ദം ചെലുത്തിയെന്നായിരുന്നു ആം ആദ്മി പാര്‍ടിയുടെ ആരോപണം.
സൂക്ഷ്മപരിശോധനയ്ക്ക് ശേഷം നാമനിര്‍ദേശപത്രിക സ്വീകരിച്ചതോടെയാണ് സ്ഥാനാര്‍ഥിയെ ബിജെപി തട്ടിക്കൊണ്ടുപോയതെന്നും മനീഷ് സിസോദിയ ആരോപിച്ചിരുന്നു. സമാനമായ ആരോപണവുമായി എഎപി കണ്‍വീനറും ഡെല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളും രംഗത്തെത്തിയിരുന്നു. ജനാധിപത്യത്തെ ബിജെപി കശാപ്പ് ചെയ്യുകയാണെന്നും അജ്ഞാത സ്ഥലത്തേക്കു കഞ്ചന്‍ ജാരിവാലയെ കടത്തിയതായി സംശയിക്കുന്നതായും എഎപി ദേശീയ വക്താവും രാജ്യസഭാംഗവുമായ രാഘവ് ഛദ്ദയും ആരോപിച്ചിരുന്നു.
ബിജെപി വ്യാപകമായി ആം ആദ്മി പാര്‍ടി സ്ഥാനാര്‍ഥികളെ തട്ടിക്കൊണ്ടുപോകുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി രാഘവ് ഛദ്ദ ആരോപിച്ചു. ഗുജറാത് തെരഞ്ഞെടുപ്പില്‍നിന്ന് പിന്മാറിയാല്‍, കേന്ദ്ര ഏജന്‍സികളുടെ പിടിയില്‍പ്പെട്ട മന്ത്രിമാരെ വെറുതെ വിടാമെന്നു ബിജെപി വാഗ്ദാനം ചെയ്തിരുന്നതായി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞിരുന്നു. ഗുജറാതില്‍ ബിജെപിക്ക് പരാജയഭീതി പിടിപെട്ടിട്ടുണ്ടെന്നും എഎപി സര്‍കാര്‍ രൂപീകരിക്കുമെന്നും കേജ്രിവാള്‍ അവകാശപ്പെട്ടിരുന്നു.
എന്നാല്‍ സ്ഥാനാര്‍ഥിയേയും കുടുംബത്തെയും കടത്തിക്കൊണ്ടുപോയെന്ന ആരോപണം ബിജെപി തള്ളി. സ്ഥാനാര്‍ഥിയെയും കുടുംബത്തെയും കാണാനില്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കാതെ, യാതൊരു തെളിവുമില്ലാതെ തരംതാഴ്ന്ന ആരോപണങ്ങളാണ് എഎപി ഉന്നയിക്കുന്നതെന്നും ബിജെപി സംസ്ഥാന നേതൃത്വം ആരോപിച്ചു.
സ്ഥാനാര്‍ഥിയെ കാണാനില്ലെന്ന കാര്യം മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ അറിയിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ ഔദോഗികമായ പരാതി നല്‍കുമെന്നും രാഘവ് ഛദ്ദ പറഞ്ഞതിനു പിന്നാലെയാണ് നാടകീയമായി സ്ഥാനാര്‍ഥി തിരികെയെത്തിയത്.
Keywords: 'Kidnapped' AAP Surat candidate withdraws nomination, Ahmedabad, Gujarat, News, Politics, Assembly Election, AAP, BJP, Missing, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.