ഫോണില്‍ സംസാരിക്കുകയായിരുന്ന ഭര്‍ത്താവിനെ ഭാര്യ ടെറസില്‍ നിന്നും തള്ളിയിട്ടു
Sep 17, 2014, 11:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഗാസിയാബാദ്: (www.kvartha.com 17.09.2014)ടെറസിനു മുകളില്‍ നിന്നുകൊണ്ട് ഫോണില്‍ സംസാരിക്കുകയായിരുന്ന ഭര്‍ത്താവിനെ ഭാര്യ തൊഴിച്ച് താഴെയിട്ടു. ഗാസിയാബാദിനുസമീപം വിജയ് നഗറില്‍ തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. ഗാസിയാബാദിലെ അമിത്താണ് (35)ഭാര്യയുടെ തൊഴിയേറ്റ് ടെറസില്‍നിന്ന് താഴെവീണത്. ഇയാളെ ഗുരുതരമായ പരിക്കുകളോടെ സര്‍ക്കാര്‍ എം എം ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അമിത്തിന്റെ ഭാര്യ പൂജ(30)യ്ക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തിനുശേഷം പൂജ ഒളിവില്‍ പോയിരിക്കയാണ്.
തിങ്കളാഴ്ച രാത്രി പന്ത്രണ്ടുമണിയോടെ ടെറസിനുമുകളില്‍ ഫോണില്‍ സംസാരിച്ചിരുന്ന അമിത്തിനടുത്തെത്തിയ പൂജ അമിത്തുമായി വഴക്കിട്ടു. വഴക്കിനിടയില്‍ കലികയറിയ പൂജ ഒടുവില്‍ അമിത്തിനെ തൊഴിച്ച് ടെറസില്‍ നിന്നും താഴെയിടുകയായിരുന്നു. പന്ത്രണ്ടടിയോളം ഉയരമുള്ള ടെറസില്‍ നിന്നാണ് അമിത്ത് താഴെ വീണത്. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് അമിത്തിനെ ആശുപത്രിയിലാക്കിയത്.
അമിത് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. എന്നിരുന്നാലും എക്സ്റേ പരിശോധനാഫലം വന്നതിനുശേഷം മാത്രമേ പരിക്ക് ഗൗരവമുള്ളതാണോ എന്നറിയാന്‍ കഴിയുകയുള്ളൂവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തെപ്പറ്റി പോലീസ് അന്വേഷണമാരംഭിച്ചു. അതേസമയം വഴക്കടിക്കാനുണ്ടായ കാരണത്തെ കുറിച്ച് അറിയില്ലെന്ന് പോലീസ് പറഞ്ഞു. അമിത്തിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. അമിത്ത് - പൂജ ദമ്പതികള്‍ക്ക് മൂന്നു കുട്ടികളാണുള്ളത്.

Keywords: Kicked by wife, Ghaziabad man critical after fall from terrace, Hospital, Treatment, Police, Case, Doctor, Phone call, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.