Criticism | രാഹുല്‍ഗാന്ധിയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കാന്‍ പാര്‍ടി അധ്യക്ഷന്‍ തയാറാകണമെന്ന് ബിജെപി
Dec 17, 2022, 15:51 IST
ന്യൂഡെല്‍ഹി: (www.kvartha.com) രാഹുല്‍ഗാന്ധിയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കാന്‍ പാര്‍ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തയാറാവണമെന്ന് ബിജെപി. ചൈനീസ് സൈനികര്‍ ഇന്‍ഡ്യന്‍ സൈനികരെ മര്‍ദിക്കുകയാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയാണ് ബിജെപിയെ ചൊടിപ്പിച്ചത്. ബിജെപി വക്താവ് ഗൗരവ് ഭാടിയയാണ് ഇക്കാര്യം ഉന്നയിച്ചത്.
ചൈന ഇന്‍ഡ്യയുമായി യുദ്ധത്തിന് തയാറെടുക്കുകയാണെന്നും മോദി സര്‍കാര്‍ അത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം രാജസ്താനില്‍ വച്ച് വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.
ചൈന നമ്മുടെ ഭൂമി പിടിച്ചെടുക്കും. നമ്മുടെ സൈനികരെ പരാജയപ്പെടുത്തും. സുവ്യക്തമാണ് അവരുടെ ഭീഷണി. എന്നാല്‍ സര്‍കാര്‍ അത് അവഗണിക്കുന്നു. ലഡാകിലും അരുണാചലിലും അവര്‍ സായുധ ആക്രമണത്തിന് ഒരുങ്ങുകയാണ്. നമ്മുടെ സര്‍കാര്‍ ഉറങ്ങുകയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു.
Keywords: Kharge should expel Rahul Gandhi from Congress: BJP, New Delhi, News, Criticism, Rahul Gandhi, Congress, Politics, BJP, National.
ഖാര്‍ഗെയെ റിമോര്‍ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നില്ലെങ്കില്‍ രാഹുല്‍ ഗാന്ധിയെ പുറത്താക്കാന്‍ അദ്ദേഹം തയാറാവണമെന്നും ഭാടിയ ആവശ്യപ്പെട്ടു. ഇന്‍ഡ്യന്‍ സേനയെ നിന്ദിക്കുകയും അവരുടെ മനോവീര്യം തകര്‍ക്കുകയും ചെയ്യുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചൈന ഇന്‍ഡ്യയുമായി യുദ്ധത്തിന് തയാറെടുക്കുകയാണെന്നും മോദി സര്‍കാര്‍ അത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം രാജസ്താനില്‍ വച്ച് വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.
ചൈന നമ്മുടെ ഭൂമി പിടിച്ചെടുക്കും. നമ്മുടെ സൈനികരെ പരാജയപ്പെടുത്തും. സുവ്യക്തമാണ് അവരുടെ ഭീഷണി. എന്നാല്‍ സര്‍കാര്‍ അത് അവഗണിക്കുന്നു. ലഡാകിലും അരുണാചലിലും അവര്‍ സായുധ ആക്രമണത്തിന് ഒരുങ്ങുകയാണ്. നമ്മുടെ സര്‍കാര്‍ ഉറങ്ങുകയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു.
Keywords: Kharge should expel Rahul Gandhi from Congress: BJP, New Delhi, News, Criticism, Rahul Gandhi, Congress, Politics, BJP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.