Kharge | അധ്യക്ഷ പദവിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി മല്ലികാര്‍ജുന്‍ ഖര്‍ഗെ; ആശംസ നേര്‍ന്ന് നേതാക്കള്‍; ഇക്കാലയളവില്‍ പാര്‍ടി കാര്യമായ പുരോഗതി കൈവരിച്ചതായി വിലയിരുത്തല്‍
Oct 27, 2023, 11:18 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (KVARTHA) കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ പദവിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് ആശംസകള്‍ നേര്‍ന്ന് നേതാക്കള്‍. ഖര്‍ഗെയുടെ നേതൃത്വത്തില്‍ പാര്‍ടി കാര്യമായ പുരോഗതി കൈവരിച്ചതായും സംഘടനാ ഘടനയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചതായും കോണ്‍ഗ്രസ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ എംപി ശശി തരൂരിനെ പരാജയപ്പെടുത്തിയാണ് ഖര്‍ഗെ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 26നാണ് അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷനായി ഔദ്യോഗികമായി ചുമതലയേറ്റത്.
'ബ്ലോകുതല നേതാവില്‍ നിന്ന് പാര്‍ടിയുടെ അധ്യക്ഷനാകുന്നതുവരെയുള്ള അദ്ദേഹത്തിന്റെ യാത്ര കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ജനാധിപത്യത്തോടുള്ള പ്രതിബദ്ധതയുടെയും തെളിവാണ്. താന്‍ വിശ്വസിക്കുന്ന ആദര്‍ശങ്ങള്‍ക്കുവേണ്ടി പോരാടുന്ന നിര്‍ഭയനായ നേതാവാണ് ഖര്‍ഗെ.

പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങള്‍ക്കുവേണ്ടിയും അദ്ദേഹം പോരാടുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പാര്‍ടി കാര്യമായ പുരോഗതി കൈവരിച്ചു. പാര്‍ടിയുടെ സംഘടനാ ഘടന പുനരുജ്ജീവിപ്പിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു' എന്നും കോണ്‍ഗ്രസ് പറഞ്ഞു.
ശശി തരൂര്‍, പവന് ഖേര, സുപ്രിയ ശ്രീനേറ്റ്, അഭിഷേക് സിങ്വി, മനീഷ് തിവാരി തുടങ്ങി നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തിന് ആശംസ നേര്‍ന്നു. 'വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പോരാട്ടങ്ങളില്‍ അദ്ദേഹം ഞങ്ങളെ വിജയത്തിലേക്ക് നയിക്കട്ടെ' എന്ന് ശശി തരൂര്‍ എക്സില്‍ (ട്വിറ്റര്‍) പോസ്റ്റ് ചെയ്തു.

Keywords: Kharge completes 1 yr as party chief, Cong says it made ‘significant progress’ under him, New Delhi, News, Kharge, Congress Leader, Significant Progress, Politics, Congratulation, Social Media, National News.https://t.co/3emzmIZR5N pic.twitter.com/8R9pUYsGlS
— Shashi Tharoor (@ShashiTharoor) October 26, 2023
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.