Attack attempt | ലണ്ടനിൽ നാടകീയ സംഭവങ്ങൾ; വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെ ഖാലിസ്ഥാനികളുടെ ആക്രമണശ്രമം; ഇന്ത്യൻ പതാക കീറിയെറിഞ്ഞു; വീഡിയോ


● ജയശങ്കറിന് നേരെ ആക്രമണശ്രമം നടന്നത് ഛതം ഹൗസിന് പുറത്തുവെച്ചാണ്.
● പ്രതിഷേധക്കാർ ഖാലിസ്ഥാൻ പതാക ഉയർത്തി മുദ്രാവാക്യം വിളിച്ചു.
● അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനാണ് ജയ്ശങ്കർ ലണ്ടനിൽ എത്തിയത്.
ലണ്ടൻ: (KVARTHA) ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന് നേരെ ലണ്ടനിൽ ഖാലിസ്ഥാൻ വാദികളുടെ ആക്രമണശ്രമം. ഛതം ഹൗസിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്തതിനുശേഷം കാറിൽ പുറത്ത് വരുമ്പോൾ, ജയ്ശങ്കറിന്റെ വാഹനം ചിലർ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ജയ്ശങ്കറിൻ്റെ കാറിന് നേരെ പാഞ്ഞടുക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
🚨 : Khalistani goons attempt to heckle India’s External Affairs Minister @DrSJaishankar in London while he was leaving in a car. A man can be seen trying to run towards him, tearing the Indian national flag in front of cops. Police seem helpless, as if ordered to not act. pic.twitter.com/zSYrqDgBRx
— THE SQUADRON (@THE_SQUADR0N) March 5, 2025
പ്രതിഷേധക്കാർ ജയ്ശങ്കറിന്റെ കാറിലേക്ക് ഓടിയെത്തി മുദ്രവാക്യം വിളിക്കുന്നതും, ഒരാൾ ഇന്ത്യൻ പതാക കീറിയെറിയുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. ലണ്ടൻ പൊലീസ് അതിനോട് പ്രതികരിക്കാതെ നിന്നതിനെ കുറിച്ച് വലിയ വിമർശനങ്ങളാണ് ഉയരുന്നത്. സുരക്ഷാ വീഴ്ചയാണോ എന്ന ചോദ്യവും ഉയരുന്നു.
ഛതം ഹൗസിനു പുറത്തും ചിലർ പ്രതിഷേധം തുടരുകയും, ചിലർ ഖാലിസ്ഥാൻ പതാക പിടിച്ചുകൊണ്ട് മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. ജയ്ശങ്കർ മാർച്ച് നാല് മുതൽ ഒമ്പത് വരെ യുകെയിൽ ഔദ്യോഗിക സന്ദർശനം നടത്തുകയാണ്. ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡേവിഡ് ലാമി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് അദ്ദേഹം എത്തിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, ആരോഗ്യം, വിദ്യാഭ്യാസം, ജനസമ്പർക്ക ബന്ധങ്ങൾ, പ്രതിരോധ സഹകരണം എന്നിവയെ സംബന്ധിച്ച ചർച്ചകൾ ഈ സന്ദർശനത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്. യുകെ സന്ദർശനത്തിനുശേഷം, ജയ്ശങ്കർ അയർലൻഡിലും സന്ദർശനം നടത്തും. അവിടത്തെ വിദേശകാര്യ മന്ത്രി സൈമൺ ഹാരിസുമായി കൂടിക്കാഴ്ച നടത്തുകയും ഇന്ത്യൻ പ്രവാസികളുമായി സംവദിക്കുകയും ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Indian Foreign Minister S Jaishankar faced an attack attempt by Khalistan supporters in London. Protesters tried to attack his car and tore the Indian flag. Questions arise about security lapses and police inaction. Jaishankar is on an official visit to the UK and Ireland.
#SJaishankar #Khalistan #LondonAttack #IndiaUK #Protest #SecurityBreach