Security Threat | 'എയർ ഇന്ത്യ വിമാനങ്ങൾ തകർക്കും', ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്
● സിഖ് വംശഹത്യയുടെ 40-ാം വാർഷികത്തിൽ ആക്രമണം നടത്തുമെന്ന് പന്നു പറഞ്ഞു.
● കാനഡയിൽ ഒളിവിൽ കഴിയുന്ന പന്നു, സിഖ് ഫോർ ജസ്റ്റീസ് സംഘടനയുടെ സ്ഥാപകനാണ്.
ഒട്ടാവ: (KVARTHA) എയർ ഇന്ത്യ വിമാനങ്ങൾ തകർക്കുമെന്ന ഭീഷണിയുമായി ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപഥ്വന്ത് സിംഗ് പന്നു രംഗത്തെത്തി. നവംബർ ഒന്ന് മുതൽ 19 വരെ എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യരുതെന്നാണ് പന്നുവിന്റെ മുന്നറിയിപ്പ്.
സിഖ് വംശഹത്യയുടെ 40-ാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിലെ എയർ ഇന്ത്യ വിമാനങ്ങൾക്ക് നേരെ ആക്രമണം നടത്താനുള്ള പദ്ധതിയാണ് ഖലിസ്ഥാൻ ഭീകരർ ആസൂത്രണം ചെയ്യുന്നതെന്ന് പന്നു അവകാശപ്പെടുന്നു. ഇന്ത്യയിലെ നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റീസിന്റെ സ്ഥാപകനായ പന്നുവിന് കാനഡയുടെയും അമേരിക്കയുടെയും പൗരത്വം ഉണ്ട്. നിലവിൽ കാനഡയിൽ ഒളിവിലാണ് ഇയാൾ.
അടുത്തിടെയായി ഇന്ത്യയിൽ വിമാന സർവീസുകൾക്ക് നേരെ കൂട്ട വ്യാജബോംബ് ഭീഷണി ഉയരുന്ന സാഹചര്യത്തിലാണ് പന്നുവിന്റെ പുതിയ ഭീഷണി വന്നിരിക്കുന്നത്. ഈ ഭീഷണി വളരെ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാരും സുരക്ഷാ ഏജൻസികളും കാണുന്നത്.
#Khalistan #AirIndia #Terrorism #GurpatwantSinghPannu #SecurityThreat #SikhGenocide