HC Order | 'ചിക്കൻ' എന്ന വാക്കിൽ കെഎഫ്‌സിക്ക് പ്രത്യേക അവകാശങ്ങളൊന്നും അവകാശപ്പെടാനാവില്ലെന്ന് ഹൈകോടതി

 




ന്യൂഡെൽഹി: (www.kvartha.com) അമേരിക്കൻ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ശൃംഖലയായ കെന്റക്കി ഫ്രൈഡ് ചിക്കന് (KFC) 'ചിക്കൻ' എന്ന വാക്കിൽ പ്രത്യേക അവകാശങ്ങളൊന്നും അവകാശപ്പെടാനാവില്ലെന്ന് ഡെൽഹി ഹൈകോടതി. 'ചിക്കൻ സിംഗർ' എന്ന വാക്ക് വ്യാപാരമുദ്രയായി രജിസ്റ്റർ ചെയ്യാൻ വ്യാപാരമുദ്രകളുടെ സീനിയർ എക്സാമിനർ വിസമ്മതിച്ചതിനെതിരെ കെഎഫ്സി നൽകിയ അപ്പീലിലാണ് ജസ്റ്റിസ് സഞ്ജീവ് നരുലയുടെ ബെഞ്ചിന്റെ ഈ നിരീക്ഷണം.

ഉത്തരവ് റദ്ദാക്കിയ കോടതി, ചിക്കൻ സിംഗർ എന്ന വ്യാപാരമുദ്രക്കായുള്ള രജിസ്ട്രേഷൻ അപേക്ഷ മൂന്ന് മാസത്തിനുള്ളിൽ പരിഗണിക്കാനും രജിസ്ട്രേഷനെ എതിർക്കുന്നുണ്ടെങ്കിൽ തീരുമാനം അറിയിക്കാനും ട്രേഡ്മാർക്ക് രജിസ്ട്രിയോട് നിർദേശിച്ചു. 'ചിക്കൻ' എന്ന വാക്കിൽ കെഎഫ്‌സിക്ക് പ്രത്യേക അവകാശങ്ങളൊന്നും ഉണ്ടായിരിക്കില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. 

HC Order | 'ചിക്കൻ' എന്ന വാക്കിൽ കെഎഫ്‌സിക്ക് പ്രത്യേക അവകാശങ്ങളൊന്നും അവകാശപ്പെടാനാവില്ലെന്ന് ഹൈകോടതി


അപേക്ഷയിൽ 'ചിക്കൻ', 'സിംഗർ' എന്നീ രണ്ട് വാക്കുകൾ അടങ്ങിയിട്ടുണ്ടെന്നും അവ ഒരുമിച്ച് ഉപയോഗിക്കുന്നതിന്, നൽകുന്ന വസ്തുവുമായോ സേവനങ്ങളുമായോ തൽക്ഷണം ബന്ധമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. 'തൽക്ഷണ ബന്ധമുണ്ടാക്കുന്നതല്ലെന്നും' കോടതി നിരീക്ഷിച്ചു. എന്നിരുന്നാലും, കെഎഫ്‌സി 'സിംഗർ', 'പനീർ സിംഗർ' എന്നീ പദങ്ങളുടെ രജിസ്ട്രേഷൻ കൈവശം വച്ചിട്ടുണ്ടെന്നും 'ചിക്കൻ സിംഗർ' എന്നതിന്റെ രജിസ്ട്രേഷൻ നിരസിച്ചത് 'ചിക്കൻ' എന്ന വാക്ക് ഉപയോഗിച്ചതിനെ അടിസ്ഥാനമാക്കിയാണെന്നും കോടതി നിരീക്ഷിച്ചു. 

Keywords:  News,National,India,New Delhi,Food,High Court,Top-Headlines,Latest-News, KFC Cannot Claim Exclusive Right Over Use Of Word 'Chicken': High Court
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia