ജയലളിതയുടെ 'വേദനിലയം' ഇനി ജ്യേഷ്ഠ മക്കള്‍ക്ക്; വസതി ദീപ, ദീപക് എന്നിവര്‍ക്ക് കൈമാറി
Dec 11, 2021, 11:03 IST
ചെന്നൈ: (www.kvartha.com 11.12.2021) അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പോയസ് ഗാര്‍ഡനിലെ വേദനിലയം വസതി മദ്രാസ് ഹൈകോടതി ഉത്തരവനുസരിച്ച് ജയലളിതയുടെ ജ്യേഷ്ഠ മക്കളായ ജെ ദീപ, ജെ ദീപക് എന്നിവര്‍ക്ക് കൈമാറി. വെള്ളിയാഴ്ച ചെന്നൈ കലക്ടര്‍ വിജയറാണിയില്‍നിന്ന് ഇരുവരും താക്കോല്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ദീപ, ഭര്‍ത്താവ് മാധവന്‍, ദീപക് തുടങ്ങിയവര്‍ വസതി സന്ദര്‍ശിച്ചു.
ജയലളിതയുടെ നിയമപരമായ അവകാശികള്‍ക്ക് 'വേദനിലയ'ത്തിന്റെ താക്കോല്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ കൈമാറാന്‍ മദ്രാസ് ഹൈകോടതി നേരത്തേ ഉത്തരവിട്ടിരുന്നു. കടുത്ത നിയമപോരാട്ടത്തിനൊടുവിലാണ് വേദനിലയം സ്വന്തമാക്കാനായതെന്നും അതുകൊണ്ടുതന്നെ വലിയ വിജയമായി കണക്കാക്കുന്നെന്നും ദീപ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമ പ്രകാരം ഇവരെ ജയലളിതയുടെ രണ്ടാംനിര പിന്തുടര്‍ച്ചാവകാശികളായി കോടതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. വേദനിലയം സ്മാരകമാക്കിയ മുന്‍ അണ്ണാ ഡി എം കെ സര്‍കാരിന്റെ ഉത്തരവ് മദ്രാസ് ഹൈകോടതി ഈയിടെ റദ്ദാക്കിയിരുന്നു. 2016 ഡിസംബര്‍ അഞ്ചിനാണ് ജയലളിത അന്തരിച്ചത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.