Blast | 'രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രധാന പ്രതി എൻഐഎയുടെ പിടിയിൽ'
Mar 13, 2024, 12:12 IST
ബെംഗ്ളുറു: (KVARTHA) രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രധാന പ്രതിയെ ദേശീയ അന്വേഷണ ഏജൻസി (NIA) അറസ്റ്റ് ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു. ശബീർ എന്നയാളെയാണ് കർണാടകയിലെ ബെല്ലാരി ജില്ലയിൽ നിന്ന് പിടികൂടിയതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ ബെംഗളൂറിലേക്ക് കൊണ്ടുവരികയാണെന്നാണ് സൂചന.
മാർച്ച് ഒന്നിനാണ് നഗരത്തിലെ പ്രസിദ്ധമായ രാമേശ്വരം കഫേയിൽ സ്ഫോടനുണ്ടായത്. 10 പേർക്ക് പരിക്കേറ്റിരുന്നു. ബെംഗളൂരു പൊലീസിൻ്റെ സെൻട്രൽ ക്രൈംബ്രാഞ്ചിൻ്റെ (CCB) സഹകരണത്തോടെ എൻഐഎ ആണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. പ്രതിയെ കുറിച്ച് കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് എൻഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനവും 2022ൽ തീരദേശ നഗരമായ മംഗ്ളൂരിനടുത്ത് നടന്ന കുക്കർ സ്‌ഫോടനവും തമ്മിൽ ബന്ധമുണ്ടെന്ന് സ്‌ഫോടനം നടന്ന് ദിവസങ്ങൾക്ക് ശേഷം കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞിരുന്നു.
Keywords: News, National, Rameshwaram Cafe, Bengaluru, Blast, Arrest, NIA, Case, Investigation Agency, CCB, Mangalore, Karnatataka, Chief Minister, DK Sivakumar, Key suspect in Bengaluru cafe blast case taken into custody: Sources.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.