Steam Inhalation | ആവി പിടിക്കാത്തവരുണ്ടാകുമോ? ശ്രദ്ധിക്കണം ഈ കാര്യങ്ങൾ!

 


കൊച്ചി: (KVARTHA) ആവി പിടിക്കാത്തവരുണ്ടാകുമോ? പനി, ജലദോഷം, ചുമ തുടങ്ങി അസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ ആശ്വാസം കിട്ടാൻ ആവി പിടിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ആവി പിടിക്കാൻ മെഷീനുകൾ ലഭ്യമായതിനാൽ അതിൽ നിന്നോ അല്ലെങ്കിൽ തിളപ്പിച്ച വെള്ളം പാത്രത്തിൽ എടുത്ത് കൊണ്ടോ ആണ് ചെയ്യാറ്. ആവി പിടിക്കുന്നത് കൊണ്ട് രോഗ മുക്തി നൽകില്ലെങ്കിലും ചെറിയ ആശ്വാസം കിട്ടാറുണ്ട്. കഫം കെട്ടി മൂക്ക് അടപ്പ് ഉണ്ടാകുമ്പോൾ ആവി പിടിച്ചാല്‍ ആശ്വാസം ലഭിക്കുന്നു.
  
Steam Inhalation | ആവി പിടിക്കാത്തവരുണ്ടാകുമോ? ശ്രദ്ധിക്കണം ഈ കാര്യങ്ങൾ!

നനവുള്ളതും ചൂടുള്ളതുമായ നീരാവി ശ്വസിക്കുന്നതിന്റെ പ്രധാന ഗുണം നാസികാദ്വാരം തുറക്കാൻ സഹായിക്കുമെന്നുള്ളതാണ്. മാത്രമല്ല വീർത്ത രക്തക്കുഴലുകലുകളുടെ അസ്വസ്ഥത അകറ്റുവാനും ആവി പിടിക്കുന്നത് ഏറെ ഉപകാരമുള്ള കാര്യമാണ്. കൂടാതെ ആവി പിടിക്കുന്നത് കഫത്തിന്റെ വീര്യത കുറയ്ക്കാനും സഹായകരമാണ്. താൽക്കാലികമായ ആശ്വാസം നൽകാൻ ആവി പിടിക്കുന്നത് ഗുണകരമാണ്. പക്ഷെ ആവി പിടിക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കാനുണ്ട്. നമ്മുടെ അശ്രദ്ധ കാരണം മറ്റു ആരോഗ്യ പ്രശ്നങ്ങളിലേക്ക് എത്തിച്ചേക്കാം.

ആവി പിടിക്കുന്ന സമയത്തു സമയ ദൈർഘ്യം ശ്രദ്ധിക്കേണ്ട കാര്യമാണ്. ദീർഘ നേരം ആവി പിടിക്കാൻ പാടില്ല. 15 മിനിറ്റിൽ കൂടുതൽ നേരം ആവി പിടിക്കരുതെന്നാണ് ‍ഡോക്ടർ നിർദേശിക്കുന്നത്. ദീർഘനേരം ആവി പിടിക്കുന്നത് മൂക്കിനുള്ളിലെ രോകൂമങ്ങളെ നശിപ്പിക്കാൻ കാരണമാകും. പൊടിയും ബാക്ടീരിയുമൊക്കെ ശ്വാസകോശത്തിലേക്ക് പോകാതിരിക്കാൻ സഹായിക്കുന്നതാണ് ഈ രോമകൂമങ്ങൾ. ദീർഘനേരം ആവി പിടിക്കുന്നത് ഈ രോമകൂമങ്ങളെ നശിപ്പിക്കുകയും ശ്വാസ കോശത്തിലേക്ക് പൊടിയും മറ്റും കയറി പോകാനും കാരണമാകും.

ഇത് മറ്റു പല ആരോഗ്യ പ്രശ്നങ്ങൾക്കും ഇടവരുത്താം. ആവി പിടിക്കുമ്പോൾ വെള്ളത്തിൽ പിടിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് സൈനസ് പ്രശ്നമുള്ളവർ. മരുന്നുകൾ ഉപയോഗിക്കുന്നത് പല രോഗങ്ങൾ ഉണ്ടാകാൻ സാധ്യത വർധിപ്പിക്കും. ആവിപിടിക്കുമ്പോൾ മരുന്നുകൾ ഉപയോഗിക്കുന്നത് തീർത്തും ഒഴിവാക്കുക. കുട്ടികൾക്കും മുതിർന്നവർക്കും മരുന്ന് ഉപയോഗിച്ചുള്ള ആവിപിടിക്കൽ നല്ലതല്ല.

കുട്ടികൾക്ക് ആവി പിടിക്കുമ്പോൾ അപകട സാധ്യത മാതാപിതാക്കൾ മുൻകൂട്ടി അറിയണം. കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. കുട്ടികൾ ആവി പിടിക്കുമ്പോൾ കൂടെ മാതാപിതാക്കളോ അല്ലെങ്കിൽ മുതിർന്ന ആരെങ്കിലും കൂടെ നിൽക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ പൊള്ളൽ ഏൽക്കാൻ സാധ്യത തള്ളിക്കളയാൻ പറ്റില്ല. ആവിയിൽ ഉണ്ടാകുന്ന ചൂട് അസഹ്യമായിരിക്കും. അത് കൊണ്ട് കുട്ടികളെ ഒറ്റയ്ക്ക് ആവി പിടിക്കാൻ അനുവദിക്കരുത്. ഇത്തരം കാര്യങ്ങൾ ആവി പിടിക്കുമ്പോൾ ശ്രദ്ധിക്കുന്നത് നല്ലതാണ്.

Keywords: News, News-Malayalam-News, National, National-News, Health, Health-News, Key points to remember during steam inhalation.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia