Sudarshan Setu | രാജ്യത്തെ ഏറ്റവും നീളം കൂടിയ കേബിൾ പാലം! 2.32 കി മീ ദൂരം, 34 തൂണുകൾ, നിർമാണ ചിലവ് 979 കോടി; നടപ്പാതയുടെ മുകൾ ഭാഗങ്ങളിൽ സോളാർ പാനലുകൾ; വശങ്ങളിൽ ഭഗവത് ഗീത ശ്ലോകങ്ങളും ശ്രീകൃഷ്ണ ചിത്രവും; ഗുജറാത്തിൽ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്ത ഉൾക്കടലിൽ 'സുദർശൻ സേതുവിൻറെ' സവിശേഷതകൾ അറിയാം; വീഡിയോ

 


അഹ്‌മദാബാദ്: (KVARTHA) ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലം 'സുദര്‍ശന്‍ സേതു' പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചിരിക്കുകയാണ്. ഗുജറാത്തിലെ ദ്വാരകയിൽ കച്ഛ് ഉൾക്കടലിലാണ് പാലം. ഓഖയെയും കടലിന് നടുവിൽ സ്ഥിതി ചെയ്യുന്ന ബെയ്റ്റ് ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ നീളം 2.3 കിലോമീറ്റർ ആണ്. സുദർശൻ സേതു പാലം 'ഓഖ-ബെയ്റ്റ് ദ്വാരക സിഗ്നേച്ചർ ബ്രിഡ്ജ്' എന്നും അറിയപ്പെടുന്നു. ദ്വാരകാധീഷ് ക്ഷേത്രത്തിലേക്കുള്ള സന്ദർശകർക്ക് ഈ പാലം വളരെ പ്രധാനമാണ്.
  
 Sudarshan Setu | രാജ്യത്തെ ഏറ്റവും നീളം കൂടിയ കേബിൾ പാലം! 2.32 കി മീ ദൂരം, 34 തൂണുകൾ, നിർമാണ ചിലവ് 979 കോടി; നടപ്പാതയുടെ മുകൾ ഭാഗങ്ങളിൽ സോളാർ പാനലുകൾ; വശങ്ങളിൽ ഭഗവത് ഗീത ശ്ലോകങ്ങളും ശ്രീകൃഷ്ണ ചിത്രവും; ഗുജറാത്തിൽ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്ത ഉൾക്കടലിൽ 'സുദർശൻ സേതുവിൻറെ' സവിശേഷതകൾ അറിയാം; വീഡിയോ

സവിശേഷതകൾ


സുദര്‍ശന്‍ സേതു 979 കോടി രൂപ ചിലവിലാണ് നിർമിച്ചത്. 27.20 മീറ്റര്‍ വീതിയുള്ള, നാലുവരിപ്പാതയുള്ള പാലത്തിന് ഇരുവശങ്ങളിലും 2.50 മീറ്റര്‍ വീതിയുള്ള നടപ്പാതകളുമുണ്ട്. നടപ്പാതയുടെ വശങ്ങളിൽ ഭഗവത് ഗീത ശ്ലോകങ്ങളും ശ്രീകൃഷ്ണ ചിത്രവും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സോളാർ പാനലുകൾ നടപ്പാതയുടെ മുകൾ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. 150 മീറ്റർവീതം ഉയരമുള്ള രണ്ട് ഉരുക്കുടവറുകളിൽനിന്നാണ്‌ കേബിളുകൾ വലിച്ചിട്ടുള്ളത്. മൂന്ന് സ്പാനുകളും 34 തൂണുകളുമുണ്ട്.

 

പാലത്തിന് നടുവിൽ 900 മീറ്റർ നീളത്തിൽ കേബിൾ സ്റ്റേഡ് സ്പാനും പാലത്തിലേക്ക് എത്താൻ 2.45 കിലോമീറ്റർ നീളമുള്ള റോഡും നിർമിച്ചിട്ടുണ്ട്. 2017 ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് പാലത്തിന് തറക്കല്ലിട്ടത്. ഈ പാലം നിർമ്മിക്കുന്നതിന് മുമ്പ്, തീർത്ഥാടകർക്ക് ദ്വാരകയിലെ ബെയ്റ്റിലുള്ള ദ്വാരകാധീഷ് ക്ഷേത്രത്തിലെത്താൻ ബോട്ട് ഗതാഗതത്തെയാണ് ആശ്രയിക്കേണ്ടി വന്നിരുന്നത്.

 

ഈ പദ്ധതിയുടെ എസ്റ്റിമേറ്റ് തുക 962 കോടി രൂപയായിരുന്നുവെങ്കിലും പിന്നീട് അത് 979 കോടി രൂപയായി പുതുക്കി. ദ്വീപിൽ താമസിക്കുന്ന ഏകദേശം 8,500 നിവാസികൾക്കും ഇത് പ്രയോജനപ്പെടും. ദ്വാരക നഗരത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയാണ് ഓഖ. Keywords: Sudarshan Setu, Longest Cable-Stayed Bridge, PM Modi, Ahmedabad, India, Longest, Cable Bridge, Gujarat,  Dwaraka, Gulf of Kutch, Bait Dwaraka, Key Features Of Sudarshan Setu, India's Longest Cable-Stayed Bridge.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia