Probe | എലത്തൂരില്‍ ഓടുന്ന ട്രെയിനില്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ കേസില്‍ ഒരാള്‍ യുപിയില്‍ പിടിയിലെന്ന് സൂചന; എന്‍ ഐ എ സംഘം പരിശോധനയ്ക്കായി കണ്ണൂരില്‍

 


ലക്‌നൗ: (www.kvartha.com) കോഴിക്കോട് എലത്തൂരില്‍ ഓടുന്ന ട്രെയിനില്‍ യാത്രക്കാരുടെ ദേഹത്തു പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയ കേസില്‍ ഒരാള്‍ ഉത്തര്‍പ്രദേശില്‍ പിടിയിലായതായി സൂചന. ബുലന്ദ് ഷഹറില്‍ നിന്നാണ് ഉത്തര്‍പ്രദേശ് പൊലീസ് ഇരുപത്തിയഞ്ചുകാരനെ കസ്റ്റഡിയിലെടുത്തതെന്നുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്.

കേസ് അന്വേഷണത്തിനായി കേരള പൊലീസ് സംഘം യുപിയില്‍ എത്തിയിരുന്നു. യുപി നോയിഡ സ്വദേശി യാണ് കേസിലെ പ്രതിയെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം കഴിഞ്ഞദിവസം പൊലീസ് പുറത്തുവിട്ടിരുന്നു. ദൃക് സാക്ഷിയുടെ സഹായത്താലാണ് രേഖാചിത്രം തയാറാക്കിയത്. എന്നാല്‍ ഇയാളെ കസ്റ്റഡിയില്‍ എടുത്തെന്ന കാര്യം ആര്‍പിഎഫ് സ്ഥിരീകരിച്ചിട്ടില്ല.

31ന് ഹരിയാനയില്‍ വച്ചാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോണ്‍ സ്വിച് ഓഫ് ആയത്. ഇപ്പോള്‍ പിടിയില്‍ ആയിരിക്കുന്നയാള്‍ ഹരിയാനയില്‍ പോയിരുന്നോ എന്ന് സ്ഥിരീകരിച്ചാല്‍ മാത്രമേ പ്രതിയെ തന്നെയാണോ പിടികൂടിയത് എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടാകൂ.

കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം കണ്ണൂരിലെത്തി. കൊച്ചി, ബെംഗ്ലൂര്‍ ഓഫിസിലെ ഉദ്യോഗസ്ഥരാണ് എത്തിയത്. തീവയ്പ്പുണ്ടായ ബോഗി ഇവര്‍ പരിശോധിച്ചു. ആര്‍പിഎഫ് സതേണ്‍ റെയില്‍വേ സോണല്‍ ഐജി ജിഎം ഈശ്വര റാവുവും ബോഗി പരിശോധിച്ചിരുന്നു. ഞായറാഴ്ച രാത്രിയാണ് ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂടീവ് എക്‌സ്പ്രസിന്റെ ഡി 1 കോചിലെ യാത്രക്കാരുടെ ദേഹത്തേക്കു പ്രതി പെട്രോള്‍ വീശിയൊഴിച്ചു തീ കൊളുത്തിയത്.

അക്രമത്തില്‍ ഒന്‍പതു പേര്‍ക്ക് പൊള്ളലേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കുമെന്നും, സൗജന്യ ചികിത്സ ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

പിഞ്ചുകുഞ്ഞ് അടക്കം മൂന്നു പേരെ ട്രാകില്‍ മരിച്ചനിലയിലും കണ്ടെത്തിയിരുന്നു. കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി ബദരിയ മന്‍സില്‍ റഹ് മത്ത് (44), റഹ് മത്തിന്റെ സഹോദരി ജസീലയുടെയും കോഴിക്കോട് ചാലിയം കുന്നുമ്മല്‍ ശുഹൈബ് സഖാഫിയുടെയും മകള്‍ സെഹ്‌റ ബതൂല്‍ (2), മട്ടന്നൂര്‍ കൊടോളിപ്പുറം കൊട്ടാരത്തില്‍ പുതിയപുര നൗഫീഖ് (38) എന്നിവരാണ് മരിച്ചത്. രക്ഷപ്പെടാന്‍ ട്രെയിനില്‍നിന്നു ചാടിയതിനെ തുടര്‍ന്നാണ് മൂവരും മരിച്ചതെന്നാണു നിഗമനം.

Probe | എലത്തൂരില്‍ ഓടുന്ന ട്രെയിനില്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ കേസില്‍ ഒരാള്‍ യുപിയില്‍ പിടിയിലെന്ന് സൂചന; എന്‍ ഐ എ സംഘം പരിശോധനയ്ക്കായി കണ്ണൂരില്‍

ഫറോക്കിലെത്തുന്നതിനു മുന്‍പു തന്നെ പ്രതി ട്രെയിനിലുണ്ടായിരുന്നുവെന്നാണു ദൃക്‌സാക്ഷിമൊഴി. കൈവശം രണ്ടു കുപ്പി പെട്രോള്‍ ഉണ്ടായിരുന്നുവെന്നും കുപ്പിയുടെ അടപ്പില്‍ ദ്വാരങ്ങളുണ്ടായിരുന്നുവെന്നും പറയുന്നു. പെട്രോള്‍ വീശിയൊഴിച്ചു തീ കൊളുത്തുന്നതുകണ്ട് യാത്രക്കാര്‍ പരിഭ്രാന്തരായി മറ്റു കംപാര്‍ട് മെന്റുകളിലേക്കു ചിതറിയോടി.

ക്രമസമാധാനവിഭാഗം എഡിജിപി എം ആര്‍ അജിത് കുമാറിന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. മലപ്പുറം ക്രൈംബ്രാഞ്ച് എസ് പി പി വിക്രമനാണ് അന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്.

Keywords:  Kerala Train Fire Incident: Railway Cops, NIA Carry on Search Ops in Noida, Ghaziabad to Nab Suspect, News, Police, Custody, NIA, Treatment, Injured, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia