SWISS-TOWER 24/07/2023

ഗജദിനത്തിൽ ഓർക്കാൻ: നാട്ടാനകളുടെ എണ്ണം കുറയുന്നു, പരിപാലനം അവഗണിക്കപ്പെടുന്നു

 
 Decorated elephant at Kerala Pooram festival

Representational Image generated by Gemini

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● സർക്കാരിൻ്റെ കണക്കനുസരിച്ച് കേരളത്തിൽ അഞ്ഞൂറിൽ താഴെ നാട്ടാനകൾ മാത്രമാണുള്ളത്.
● ആനപരിപാലന മേഖലയിലെ വാണിജ്യവത്കരണമാണ് നാട്ടാനകളുടെ ദുരിതത്തിന് പ്രധാന കാരണം.
● ശരിയായ ചികിത്സ ലഭിക്കാതെയും പരിപാലന ചട്ടങ്ങൾ പാലിക്കപ്പെടാതെയും നാട്ടാനകൾ നാടുനീങ്ങുന്നു.
● വേട്ടയും വനവിരുദ്ധ പ്രവർത്തനങ്ങളും കാരണം കാട്ടാനകളും പീഡനങ്ങൾ നേരിടുന്നു.

ഭാമനാവത്ത്

(KVARTHA) ദൈവത്തിൻ്റെ സ്വന്തം നാടായ കേരളത്തിൻ്റെ സാംസ്കാരിക ജീവിതത്തിൽ ഒഴിച്ചുകൂടാൻ ആവാത്തതാണ് ആനകൾ. പൂരങ്ങളുടെ നാട്ടിൽ ആനകൾ ജീവിതത്തിൻ്റെ ഭാഗമാണ്. ക്ഷേത്രങ്ങളിലും സാമൂഹിക സാംസ്കാരിക പരിപാടികളിലുമെല്ലാം ആനകൾക്ക് സ്ഥാനമുണ്ട്. ഒക്ടോബർ നാല് ലോക മൃഗക്ഷേമ ദിനമായും സംസ്ഥാന ഗജ ദിനമായും ആചരിച്ചു വരുന്നു.

Aster mims 04/11/2022

വിദേശികളേയും സ്വദേശികളേയും ഒരുപോലെ ആവേശം കൊള്ളിക്കുന്ന കരയിലെ ഏറ്റവും വലിയ ജീവിയാണ് ആന. കേരളത്തിലെ ഉത്സവങ്ങളുടേയും മറ്റ് ആഘോഷങ്ങളുടേയും ആവേശമായ ആനകളുടെ ഇന്നത്തെ അവസ്ഥ കോവിഡ് മഹാമാരി കാരണം ഏറെ പരിതാപകരമാണ്. 

കാട്ടാനയായാലും നാട്ടാനയായാലും ഗജങ്ങൾ നമുക്കെന്നും അത്ഭുതവും വിസ്മയവുമാണ്. തലയെടുപ്പോടെ നിൽക്കുന്ന നാട്ടാനകൾ ആനപ്രേമികൾക്ക് എന്നും ഹരമാണ്. നെറ്റിപ്പട്ടം കെട്ടി, ആലവട്ടവും വെഞ്ചാമരവും വീശി, തീവെട്ടി പ്രഭയുടെ വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന ആനകളെ നോക്കി നിൽക്കുന്നത് ഒരു വിസ്മയ കാഴ്ച തന്നെയാണ്. ലോകത്ത് ഇങ്ങനെയൊരു വർണ്ണ കാഴ്ച കാണാൻ സാധിക്കുന്നത് കേരളത്തിൽ മാത്രമാണുതാനും.

കേരളത്തിൽ പൂരങ്ങൾക്ക് ആനകളുടെ വലിയ നിരതന്നെ ഉണ്ടാവാറുണ്ട്. എത്ര ആനകളുണ്ട്, അവയിൽ തലയെടുപ്പുള്ളവർ, പേരുകേട്ടവർ എത്രപേരുണ്ട് എന്നതിൻ്റെ പേരിലാണ് പൂരങ്ങളുടെ ഗരിമ പോലും വിലയിരുത്തുന്നത്. എത്ര കണ്ടാലും മതിവരാത്ത ആനച്ചന്തത്തിൻ്റെ കാഴ്ച. കാട്ടുജീവിയായ ആനയെ നാട്ടുകാരാക്കിയതാണ് നമ്മൾ മനുഷ്യർ.

സർക്കാർ കണക്കുകൾ പ്രകാരം അഞ്ഞൂറിൽ താഴെ നാട്ടാനകളാണ് ഇന്ന് കേരളത്തിലുള്ളത്. മനുഷ്യരുടെ സാമ്രാജ്യത്തിൽ കടക്കാതെ വനത്തിനുള്ളിൽ കഴിയുന്ന കാട്ടാനകൾക്കും ഇന്ന് പീഡനങ്ങളിൽനിന്ന് രക്ഷയില്ലാത്ത കാലമാണ്. വേട്ടയും വനവിരുദ്ധ പ്രവർത്തനങ്ങളും മൂലം കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി കാട്ടാനകളാണ് ചരിഞ്ഞത്.

ലോകത്തിനു മുന്നിൽ അഭിമാനമായിരുന്ന കേരളത്തിലെ ഗജപരിപാലനരീതി ദിനംപ്രതി അധഃപതിച്ചു കൊണ്ടിരിക്കുകയാണ്. നാട്ടാനകൾ നാടുനീങ്ങുന്നതിന് കാരണവും ഇതുതന്നെയാണ്. രണ്ടായിരാമാണ്ടിൻ്റെ തുടക്കത്തോടെ ഈ മേഖലയിൽ വന്ന വാണിജ്യവത്കരണം തന്നെയാണ് ഈ പാവം ജീവികൾക്ക് വിനയായത്. ഒരുകാലത്ത് നാടിൻ്റെയും വീടിൻ്റെയും അഭിമാനമായിക്കണ്ട് സംരക്ഷിച്ചുപോന്നിരുന്ന ആനകളെ ഇന്ന് എഴുന്നള്ളിപ്പുകൾക്കായി ലോറികളിൽ കൊണ്ടുനടക്കുന്ന സ്ഥിതിയായി.

നാട്ടാനകളുടെ മരണം ഒരു പരിധിവരെ സാധാരണ മരണമാണെങ്കിലും, രോഗങ്ങൾകൊണ്ടും മരണമുണ്ടാകുന്നുണ്ട്. അതേസമയം, ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്നതും സത്യമാണ്. നാട്ടാന പരിപാലന ചട്ടത്തിലെ യാതൊന്നും ഇവിടെ പാലിക്കപ്പെടുന്നില്ല. ഉടമകൾ പാട്ടത്തിന് കൊടുത്ത് പണം വാങ്ങുകയാണ്. ഏജൻ്റുമാരാണ് പലപ്പോഴും കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ഇതിനിടയിൽ ആനയെ സംരക്ഷിക്കാൻ ആരും ശ്രമിക്കുന്നില്ല.

ഇന്നത്തെ സാഹചര്യത്തിൽ, വരവിനെക്കാൾ കൂടുതൽ ആനയ്ക്കായി ചെലവാക്കേണ്ടി വരുന്ന സ്ഥിതി പല ആന ഉടമകൾക്കും ചെറിയ തോതിലെങ്കിലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നിലവിലുള്ള ആനകളെ സംരക്ഷിച്ചു നിർത്താൻ ആധുനിക രീതിയിലുള്ള ആശുപത്രിയും ഡോക്ടർമാരെയും കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.

ആഗസ്റ്റ് 12 ലോക ഗജദിനമായി ആഘോഷിക്കുന്നുണ്ട്.

നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ മലയാളിയുടെ ഗൃഹാതുരതയുടെ പ്രൗഢമായ കാഴ്ചയാണ്. കോവിഡ് കാലത്തിനുശേഷം വീണ്ടും ആനയും പൂരങ്ങളുമെല്ലാം പഴയതുപോലെയാകുമെന്ന പ്രതീക്ഷയിൽ നമുക്ക് കാത്തിരിക്കാം.

കരയിലെ ഏറ്റവും വലിയ സസ്തനി പ്രോബോസിഡിയ എന്ന സസ്തനികുടുംബത്തിൽ ഉൾപ്പെടുന്ന ജീവിയാണ് ആന. ഈ ജന്തുവംശത്തിൽ ഇന്നു വംശനാശം നേരിടാതെ ഭൂമിയിൽ കഴിയുന്ന ഏക ജീവിയുമാണിത്. 

ഭൂമുഖത്ത് മൂന്ന് ആനവംശങ്ങൾ നിലവിലുണ്ട്: 

ആഫ്രിക്കൻ ബുഷ് ആന, ആഫ്രിക്കൻ കാട്ടാന, ഏഷ്യൻ ആന (ഇന്ത്യൻ ആന ഏഷ്യൻ ആനയുടെ ഉപവിഭാഗമാണ്). കേരളത്തിൻ്റെ സാംസ്കാരിക മണ്ഡലത്തിൽ ആനകൾക്ക് പ്രത്യേക സ്ഥാനമുണ്ട്. ആനകളുടെ സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി 2010 ഒക്ടോബർ 22-ന് ആനയെ ഇന്ത്യയുടെ പൈതൃക മൃഗമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.

കേരളത്തിന്റെ ഗജപ്രൗഢിയെക്കുറിച്ചുള്ള ഈ റിപ്പോർട്ട് കൂടുതൽ പേരിലേക്ക് എത്തിക്കേണ്ടതല്ലേ? നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക. കമൻ്റ് ചെയ്ത് ഗജദിന സന്ദേശം പങ്കിടുക. 

Article Summary: Kerala State Elephant Day (Oct 4) highlights the cultural role and current neglect of domesticated elephants.

#KeralaGajadinam #ElephantWelfare #Poorams #Naattana #WorldAnimalDay #KeralaCulture

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script