സോളാര്‍ കേസ്: ഇടത് എം.പിമാരുടെ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റ് സ്തംഭിച്ചു

 


ADVERTISEMENT

ന്യൂഡല്‍ഹി: കേരളത്തില്‍ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ നടത്തുന്ന സെക്രട്ടറിയേറ്റ് ഉപരോധം നേരിടാനായി  കേന്ദ്ര സേനയെ വിന്യസിച്ചതിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം.  പ്രതിഷേധവും ബഹളവും അതിരു കടന്നപ്പോള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവെച്ചു.

ഇടത് എം.പിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണ നടത്തുകയും ചെയ്തു. കേരളത്തില്‍ അടിയന്തിരാവസ്ഥയ്ക്ക് സമാനമായ സ്ഥിതിയാണുള്ളതെന്ന് ആരോപിച്ച ഇടതു എം.പിമാര്‍ പ്രശ്‌നം സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബഹളം വയ്ക്കുകയുണ്ടായി.

ഇടത് എം.പിമാര്‍ പാര്‍ലമെന്റ് കവാടത്തില്‍ ധര്‍ണ നടത്തുകയും ചെയ്തു. സോളാര്‍ അഴിമതിയില്‍ മുഖ്യമന്ത്രി രാജിവെക്കുക, കേന്ദ്രസേനയെ തിരിച്ചുവിളിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ബാനറുകളുമായാണ് കവാടത്തിന് മുന്നില്‍ എം.പിമാര്‍ ധര്‍ണ നടത്തിയത്.
സോളാര്‍ കേസ്: ഇടത് എം.പിമാരുടെ ബഹളത്തെ തുടര്‍ന്ന്  പാര്‍ലമെന്റ് സ്തംഭിച്ചു
കേരളത്തിലെ എം.പിമാര്‍ക്കൊപ്പം ബംഗാളില്‍ നിന്നുള്ള ഇടത് എം.പിമാരും ധര്‍ണയില്‍ പങ്കെടുത്തു. ഇടതു എം.പിമാര്‍ വിഷയം ഉന്നയിച്ചാല്‍ പിന്തുണയ്ക്കുമെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നു.

Also Read: 
ജനസേവന കേന്ദ്രത്തില്‍ ജീവനക്കാരില്ല; ബില്ലടക്കാനെത്തിയവരുടെ ക്യൂ റോഡ് വരെ നീണ്ടു

Keywords:  Parliament, New Delhi, LDF, Accused, Chief Minister, Resignation, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia