Dinner | ജി20 ഉച്ചകോടി: രാഷ്ട്രപതിയുടെ അത്താഴ വിരുന്നില്‍ കേരളത്തിന്റെ മട്ടയരി ചോറും ചക്ക വിഭവങ്ങളും; മുംബൈയുടെ വടപ്പാവും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള രുചികളും ഇടം നേടി; വിളമ്പിയത് സ്വര്‍ണവും വെള്ളിയും പൂശിയ പാത്രങ്ങളില്‍
Sep 10, 2023, 20:42 IST
ന്യൂഡെല്‍ഹി: (www.kvartha.com) ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി എത്തിയ ലോകനേതാക്കള്‍ക്കും മറ്റ് അതിഥികള്‍ക്കും ശനിയാഴ്ച രാഷ്ട്രപതി ഒരുക്കിയ അത്താഴ വിരുന്നില്‍ കേരളത്തിന്റെ മട്ടയരി ചോറും ചക്ക വിഭവങ്ങളും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യത്യസ്ത വിഭവങ്ങളും ഇടം നേടി. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പെടെയുള്ള നേതാക്കളെയും മറ്റ് അതിഥികളെയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അത്താഴവിരുന്നില്‍ സ്വീകരിച്ചു. ഉച്ചകോടിയുടെ വേദിയായ ഭാരത് മണ്ഡപത്തില്‍ നടന്ന അത്താഴ വിരുന്നില്‍ രാഷ്ട്രത്തലവന്‍മാരും ഇന്ത്യന്‍ സര്‍ക്കാര്‍ ക്ഷണിച്ചവരുമടക്കം 300 ഓളം അതിഥികള്‍ പങ്കെടുത്തു.
വിളമ്പിയ വിഭവങ്ങളെല്ലാം സസ്യാഹാരം ആയിരുന്നു, മിക്കതും നാടന്‍ ധാന്യങ്ങളായിരുന്നു. ഇത് കൂടാതെ എല്ലാ സംസ്ഥാനങ്ങളിലെയും ചില പ്രത്യേക വിഭവങ്ങള്‍ വിളമ്പി. ഇന്ത്യയുടെ വൈവിധ്യങ്ങള്‍ രുചിയിലുമുണ്ടെന്ന ആമുഖത്തോടെയുള്ള മെനുവില്‍ ചെറുധാന്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിരുന്നു. ചക്ക കൊണ്ടുള്ള വിഭവത്തിനൊപ്പം കാട്ടുകൂണ്‍, തിന, കറിവേപ്പിലയിട്ട കേരളത്തിന്റെ മട്ടയരി ചോറ് എന്നിവയാണ് മുഖ്യ വിഭവമായി വിളമ്പിയത്.
ബീഹാറിലെ പ്രസിദ്ധമായ ലിറ്റി ചോക്ക, രാജസ്ഥാനിലെ ദാല്‍ ബത്തി ചുര്‍മ, പഞ്ചാബിലെ പ്രസിദ്ധമായ ദാല്‍ തഡ്ക, മുംബൈ പാവ്, ബക്കര്‍ഖാനി, ഏലക്കായ ചാലിച്ച തിന പുഡ്ഡിംഗ്, കാശ്മീരി ഖഹ്വ പാനീയം, ഫില്‍ട്ടര്‍ കോഫി, ഡാര്‍ജിലിംഗ് ചായ തുടങ്ങിയവയും അത്താഴ വിരുന്നിലെ മെനുവിലുണ്ടായിരുന്നു. ഭക്ഷണത്തിന് ശേഷം മുറുക്കാന്‍ പാനും വച്ചിരുന്നു. ഇന്ത്യയുടെ സംസ്‌കാരവും പൈതൃകത്തിന്റെയും പ്രകടമായ സ്വര്‍ണവും വെള്ളിയും പൂശിയ പാത്രങ്ങളിലാണ് ഭക്ഷണം വിളമ്പിയത്.
നേരത്തെ, ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളിലെ നേതാക്കളുടെ ഭാര്യമാര്‍ക്കും പ്രഥമ വനിതകള്‍ക്കുമായി ശനിയാഴ്ച ജയ്പൂര്‍ ഹൗസില്‍ പ്രത്യേക ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു. ഭക്ഷണത്തിനു ശേഷം അവരെ നാഷണല്‍ മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ (NGMA) പുരാവസ്തുക്കളുടെ പ്രദര്‍ശനത്തിലേക്ക് കൊണ്ടുപോയി. തുര്‍ക്കി, ജപ്പാന്‍, ബ്രിട്ടന്‍, ഓസ്ട്രേലിയ, മൗറീഷ്യസ് എന്നീ രാജ്യങ്ങളുടെ തലവന്മാരുടെ ഭാര്യമാര്‍ ഉള്‍പ്പെടെയുള്ളവര്‍ എന്‍ജിഎംഎയിലെ പ്രദര്‍ശനം സന്ദര്‍ശിച്ചു.

Keywords: Dinner, G20 summit, PM Modi, National News, Indian News, President of India, Kerala Red Rice, Narendra Modi, Draupadi Murmu, Joe Biden, Kerala red rice, Mumbai pao at President's Dinner.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.