സില്‍വര്‍ ലൈന്‍: യുഡിഎഫ് എംപിമാരുടെ പ്രതിഷേധമാര്‍ചില്‍ സംഘര്‍ഷം; ഡെല്‍ഹി പൊലീസ് മര്‍ദിച്ചതായി റിപോര്‍ട്; മുഖത്തടിച്ചെന്ന് ഹൈബി ഈഡന്‍
Mar 24, 2022, 12:53 IST
ന്യൂഡെല്‍ഹി: (www.kvartha.com 24.03.2022) സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ യുഡിഎഫ് എംപിമാരുടെ പ്രതിഷേധമാര്‍ചില്‍ സംഘര്‍ഷം. എംപിമാരെ ഡെല്‍ഹി പോലീസ് കയ്യേറ്റം ചെയ്തതായി റിപോര്‍ട്. സംഘര്‍ഷത്തില്‍ ഹൈബി ഈഡനും ടി എന്‍ പ്രതാപനും മര്‍ദനമേറ്റെന്നും പൊലീസുകാര്‍ ഹൈബി ഈഡന്റെ മുഖത്തടിച്ചെന്നും യുഡിഎഫ് എംപിമാര്‍ ആരോപിച്ചു. രമ്യ ഹരിദാസ്, കെ മുരളീധരന്‍, ഇ ടി മുഹമ്മദ് ബശീര്‍, ആന്റോ ആന്റണി, ബെന്നി ബഹനാന്‍ എന്നിവര്‍ക്ക് നേരെയും കയ്യേറ്റശ്രമം ഉണ്ടായതായി റിപോര്‍ട്.
പാര്‍ലമെന്റിലേക്കുള്ള പ്രവേശന കവാടത്തില്‍ പൊലീസ് ബാരികേഡ്‌വച്ച് എംപിമാരെ തടഞ്ഞിരുന്നു. മുന്നോട്ടുപോകാന്‍ ശ്രമിച്ച എംപിമാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായെന്നും ഇതിന് പിന്നാലെയായിരുന്നു പൊലീസ് മര്‍ദനമെന്നും ആരോപണം. പാര്‍ലമെന്റ് അംഗങ്ങളാണെന്ന് അറിയിച്ചിട്ടും പൊലീസ് പിന്മാറാന്‍ കൂട്ടാക്കിയില്ലെന്ന് എംപിമാര്‍ ആരോപിച്ചു.
സമാധാനപരമായി സമരം ചെയ്ത് പാര്‍ലമെന്റിലേക്ക് മടങ്ങുന്ന യുഡിഎഫ് എംപിമാരെ പോലീസ് ബലം പ്രയോഗിച്ച തടയുകയായിരുന്നുവെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ആരോപിച്ചു. സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെ പുരുഷ പൊലീസ് കയ്യേറ്റം ചെയ്തെന്ന് രമ്യ ഹരിദാസ് എംപിയും ആരോപിച്ചു. സംഭവത്തില്‍ സ്പീകര്‍ക്ക് പരാതി നല്‍കുമെന്ന് ഹൈബി ഈഡനും വ്യക്തമാക്കി.
അതേസമയം, യുഡിഎഫ് എംപിമാരോട് ചേംബറില്‍ വന്നുകാണാന്‍ സ്പീകര്‍ ഓം ബിര്‍ല വ്യക്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.