Decision | അര്‍ജുന്റെ മൃതദേഹം ഡിഎന്‍എ പരിശോധനയില്ലാതെ കുടുംബത്തിന് വിട്ട് നല്‍കാന്‍ കാര്‍വാര്‍ ജില്ലാ ഭരണ കൂടത്തിന്റെ തീരുമാനം

 
Kerala Man's Body Released Without DNA Test After Landslide
Kerala Man's Body Released Without DNA Test After Landslide

Photo Credit: Screengrab from a WhatsApp

● പരിശോധനയില്ലാതെ വിട്ടുകൊടുക്കുന്നതിന് പിന്നില്‍ സാക്ഷിമൊഴി 
● ലോറി പുറത്തെടുക്കാനായത് ഗംഗാവലി പുഴയുടെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തില്‍

ബംഗ്ലൂരു: (KVARTHA) കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ മൃതദേഹം ഡിഎന്‍എ പരിശോധനയില്ലാതെ കുടുംബത്തിന് വിട്ട് നല്‍കാന്‍ കാര്‍വാര്‍ ജില്ലാ ഭരണ കൂടത്തിന്റെ തീരുമാനം. ഡിഎന്‍എ സാമ്പിള്‍ എടുത്ത ശേഷം മൃതദേഹം വിട്ട് നല്‍കാനാണ് തീരുമാനം. 72 ദിവസങ്ങള്‍ക്ക് ശേഷമാണ് നദിക്കടിയിലെ ലോറിയിലെ ക്യാബിനില്‍ നിന്നും അര്‍ജുന്റെ മൃതദേഹം പുറത്തെടുത്തത്. മണ്ണിടിച്ചിലുണ്ടാകുന്ന സമയത്ത് അര്‍ജുന്‍ ലോറിയില്‍ കിടന്നുറങ്ങുന്നത് കണ്ടുവെന്ന സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് മൃതദേഹം പരിശോധനയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കുന്നത്.


നേരത്തെ ഇതുവഴി കടന്നുപോയ ലോറി ഡ്രൈവറാണ് അര്‍ജുന്റെ ലോറി സ്ഥലത്തുണ്ടായിരുന്നുവെന്നും ലോറിയിലെ ക്യാബിനില്‍ കിടന്നുറങ്ങുന്നത് കണ്ടുവെന്നും സ്ഥിരീകരിച്ചത്. ഈ സാക്ഷി മൊഴി അടിസ്ഥാനമാക്കിയാണ് ഡിഎന്‍എ ടെസ്റ്റ് ഇല്ലാതെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കുന്നത്. 

ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറിയും മൃതദേഹവും മൂന്നാംഘട്ടത്തിലുള്ള തിരച്ചിലില്‍ ഡ്രഡ്ജിങ് നടത്തിയുള്ള നിര്‍ണായക പരിശോധനയിലാണ് കണ്ടെത്തിയത്. അര്‍ജുനെ കാണാതായിട്ട് 72 ദിവസം പൂര്‍ത്തിയായിരിക്കുമ്പോഴാണ് ലോറിയടക്കം കണ്ടെത്തിയത്. 

ലോറിയുടെ ക്യാബിനാണ് ആദ്യം പുറത്തെത്തിച്ചത്. പിന്നീട് ലോറിയുടെ ക്യാബിന്‍ ഉയര്‍ത്തിയപ്പോഴാണ് ഉളളില്‍ മൃതദേഹം ഉളളതായി കണ്ടെത്തിയത്. ഗംഗാവലി പുഴയുടെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ലോറി പുറത്തെടുക്കാനായത്. 

അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിനും സ്ഥലത്തുണ്ടായിരുന്നു. അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങിയതുമുതല്‍ ജിതിന്‍ ഷിരൂരില്‍ ഉണ്ട്. 'അര്‍ജുന്‍ തിരിച്ചുവരില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. പക്ഷെ എന്തെങ്കിലും അവശേഷിപ്പ് കണ്ടെത്തുക എന്നുള്ളതായിരുന്നു പ്രധാനം' - എന്നായിരുന്നു വാഹനവും മൃതദേഹവും കണ്ടെത്തിയതിന് പിന്നാലെയുള്ള ജിതിന്റെ പ്രതികരണം.

#landslide #dna #missingperson #india #kerala #justice

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia