HD Kumaraswamy | കേരളത്തില്‍ ജെ ഡി എസ്, എല്‍ ഡി എഫിനൊപ്പം ഉറച്ചുനില്‍ക്കും; ബിജെപി സഖ്യം കര്‍ണാടകയില്‍ മാത്രമെന്ന് എച് ഡി കുമാരസ്വാമി
Oct 21, 2023, 15:24 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബംഗ്ലൂരു: (KVARTHA) കേരളത്തില്‍ ജെ ഡി എസ്, എല്‍ ഡി എഫിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും ബിജെപി സഖ്യം കര്‍ണാടകയില്‍ മാത്രമെന്നും പാര്‍ടി നേതാവ് എച് ഡി കുമാരസ്വാമി. കേരളത്തിലേയും കര്‍ണാടകയിലേയും സ്ഥിതി വ്യത്യസ്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തില്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കുകയെന്ന തീരുമാനത്തിന് പ്രത്യയശാസ്ത്രപരമായി പ്രശ്‌നമില്ലേയെന്ന ചോദ്യത്തിന് ഈ രാജ്യത്ത് എവിടെയാണ് പ്രത്യയശാസ്ത്രം എന്നായിരുന്നു കുമാരസ്വാമിയുടെ മറുചോദ്യം. കഴിഞ്ഞ ദിവസം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചു. ബിഹാറിന് അദ്ദേഹം നല്‍കുന്ന സഹായങ്ങള്‍ക്കായിരുന്നു നിതീഷ് നന്ദി പറഞ്ഞത്. 10 വര്‍ഷം മുമ്പ് യുപിഎയെ രൂക്ഷമായി വിമര്‍ശിച്ചയാളാണ് നിതിഷ് കുമാറെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതത്തോടെയായിരുന്നു ജെ ഡി എസിന്റെ എന്‍ഡിഎ പ്രവേശനമെന്ന ജെ ഡി എസ് ദേശീയ അധ്യക്ഷന്‍ ദേവഗൗഡ പറഞ്ഞത് വിവാദമായിരുന്നു. കേരളത്തില്‍ ജെ ഡി എസ് ഭരണപക്ഷമായ ഇടതുമുന്നണിക്കൊപ്പമാണെന്നും തങ്ങളുടെ എംഎല്‍എയായ മന്ത്രി കെ കൃഷ്ണന്‍കുട്ടിയും എന്‍ഡിഎ പ്രവേശനത്തെ പിന്തുണച്ചുവെന്നുമാണ് ദേവഗൗഡ ബംഗ്ലൂരുവില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെ കോണ്‍ഗ്രസ് ഉള്‍പെടെയുള്ള പ്രതിപക്ഷ പാര്‍ടികള്‍ രംഗത്ത് വന്നിരുന്നു. പിന്നാലെ പ്രസ്താവന തിരുത്തി ദേവഗൗഡ രംഗത്തെത്തി. ദേവഗൗഡയുടെ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ കൃഷ്ണന്‍കുട്ടിയും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുമായി എന്‍ ഡി എ പ്രവേശനത്തെ പറ്റി ചര്‍ച ചെയ്തിരുന്നുവെന്നായിരുന്നു ദേവ ഗൗഡ പറഞ്ഞിരുന്നത്. എന്നാല്‍ അത്തരത്തിലൊരു ചര്‍ചയേ നടന്നിട്ടില്ലെന്ന് ഇരുവരും വ്യക്തമാക്കി.
Keywords: Kerala : HD Kumaraswamy says JDS will stand with LDF, Bengaluru, News, HD Kumaraswamy, JDS, Controversy, Politics, Statement, NDA, National News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.